Connect with us

സിനിമ വാർത്തകൾ

തനിക്കു ഭക്ഷണം തന്നത് പാഷാണം ഷാജി; സാജു നവോദയ ഇങ്ങനെയാണ് പാഷാണം ഷാജി ആയി മാറിയത്

Published

on

മിമിക്രി കലാരംഗത്തോടെ ആണ് സാജു നവോദയ മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും എത്തിയത്.സാജു നവോദയ എന്ന പേരിനേക്കാൾ കൂടുതൽ പ്രേക്ഷകർക്ക്‌ അറിയാവുന്നതു പാഷാണം ഷാജി എന്ന പേരിലാണ്. ഈ പേര് വരാൻ കാരണം മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിന ശേഷമാണ്പാഷാണം ഷാജി എന്നപേരിൽ അറിയപ്പെടുന്നത്. ഇന്നമലയാള സിനിമയിൽ പാഷാണം ഷാജി ഇല്ലാത്ത സിനിമകൾ വളരെ കുറവാണ്. എറണാകുളം ജില്ലയിലെ പാപ്പനംകോഡ് എന്ന സ്ഥലത്താണ് പാഷാണം ഷാജി ജനിച്ചത്. ഷാജി നാട്ടിൻപുറങ്ങളിൽ നടത്താറുള്ള കലാമത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. ഉത്സവ വേദികളിൽ മിമിക്രി അവതരിപ്പിച്ചു കൊണ്ടാണ് ഷാജി സിനിമ മേഖലയിൽ എത്തിയതു.

മിമിക്രി താരമായാ ഗിന്നസ് മനോജിന്റെ മിമിക്രി ട്രൂപ്പിൽ അംഗം ആയതിനെ തുടർന്നാണ് പാഷാണം ഷാജി കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങിയത്. മിമിക്രി വേദികളിലെ അദ്ദേഹത്തിന്റെ പ്രകടനം ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാനുള്ള അവസരങ്ങൾ നേടിക്കൊടുത്തു. മഴവിൽ മനോരമയിലെ റിയാലിറ്റി കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സാജു നവോദയ.സാജുവിന്റെ പാഷാണം ഷാജി ഒരുപാടു പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ വേഷം ആയിരുന്നു. മാന്നാർ മത്തായി 2 എന്ന സിനിമയിൽ കൂടിയാണ് ഷാജി അഭിനയ രംഗത്തിൽ എത്തിയത്. പിന്നീട് അമർ അക്ബർ അന്തോണി, ആടും പുലിയാട്ടം, വെള്ളി മൂങ്ങ എന്നിങ്ങനെ അൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പാഷാണം ഷാജിബിഗ് ബോസ് സീസൺ മൂന്നിലെ മല്സരാര്ഥിയും കൂടി ആയിരുന്നു. എല്ലാവരെയും തമ്മിൽ തല്ലിക്കാൻ അപാരമായ മിടുക്കുള്ള ഒരു നാട്ടിൻപുറത്തെ പാഷാണമായിരുന്നു സാജു മഴവിൽ മനോരമയിലെ സ്കിറ്റിൽ അവതരിപ്പിച്ച പാഷണം ഷാജി എന്ന കഥാപാത്രം. പത്തുമാസം കൊണ്ട് പാഷാണം ഷാജി ഹിറ്റായി തനിക്കു ഒരു ജീവിതം തന്നത് പാഷാണം ഷാജി ആയിരുന്നു എന്ന് താരം പറയുന്നു.തന്നെ ആരെങ്കിലും പാഷാണം എന്ന് വിളിച്ചാൽ താൻ സന്തോഷത്തോടു വിളി കേൾക്കും .മനോജിന്റെ ട്രൂപ്പിൽ പോയപ്പോൾ മനോജ് ഇട്ടതാണ് നവോദയ സാജു എന്ന പേര്.

 

Advertisement

സിനിമ വാർത്തകൾ

പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ഇത്ര കോമഡിയൊ പൊട്ടിച്ചിരിച്ചു പൃഥ്വിരാജു൦, ഇന്ദ്രജിത്തും!!

Published

on

മലയാള സിനിമയിലെ താരകുടുബം ആണ് മല്ലിക സുകുമാരന്റെ. ഈ താരകുടുബത്തിലെ രണ്ടു അതുല്യ നടന്മാരാണ് ഇന്ദ്രജിത്തും, പൃഥ്വിരാജ് സുകുമാരനും.മലയാള സിനിമയിൽ  നിരവധി കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാക്കിയ നടന്മാർ ആയിരുന്നു ഇരുവരും. ഇപ്പോൾ പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് . താരത്തിന്റെ വിവാഹസമയത്തു  ആരും കാണാത്ത  വീഡിയോയിലെ ഒരു ചെറിയ ഭാഗം ആണ് പൊട്ടിച്ചിരി ഉണർത്തുന്നത്. പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വീഡിയോ ഇപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.


തന്റെ ജേഷ്‌ഠന്റെ കൈയിൽ ദക്ഷിണ നല്കാൻ നേരം ഇരുവരും പൊട്ടിച്ചിരിച്ചു എന്നും പിന്നീട് പൂർണിമക്ക് ദക്ഷിണ നൽകാൻ നേരവും ഇതേ കോമഡി ഉണ്ടായി എന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്. അതുപോലെ വിവാഹ സമയത്തും ഇതേ ചിരി പടർത്തുന്നു കുറെ സന്ദർഭങ്ങൾ ഉണ്ടായി എന്നാണ് വീഡിയോയിൽ കാണിക്കുന്നത്.സുപ്രിയയുടെയും, പൃഥിരാജിന്റെ വിവാഹവും  പ്രേക്ഷകർ ആരുമറിയാതെ ആയിരുന്നു നടന്നത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരത്തിന് ലഭിച്ചിരുന്നു, മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനിടയിൽ വെച്ചായിരുന്നു പൃഥ്വിരാജിനെ കണ്ടിരുന്നതും പ്രണയത്തിൽ ആകുന്നതും.

ഇരുവർക്കും ഇപ്പോൾ അലംകൃത എന്ന് പറയുന്ന ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. നിർമാണ രംഗത്തും ഇപ്പോൾ സുപ്രിയ സജീവമാണ്. മകളുടെ ചിത്രങ്ങൾ വളരെ കുറവാണ് സോഷ്യൽ മീഡിയകളിൽ പങ്കു വെക്കുന്നതു അതിനെതിരെയും ഈ അടുത്തിടക്കു വിമർശനങ്ങൾ  നേരിടേണ്ടി വന്നിരുന്നു. എന്നാൽ മകളുടെ ഫോട്ടോ  ഇനിയും  പങ്കു വെക്കാം എന്ന് പറയുന്നുണ്ട്.

Continue Reading

Latest News

Trending