കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വര്‍ഷങ്ങള്‍ക്ക് മത്സരിക്കുന്ന ഇന്ത്യന്‍ സിനിമയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ കാനില്‍ പുരസ്‌കാരം നേടുന്നത്.  കനി കുസൃതിയും, ദിവ്യ പ്രഭയുംമാണ്ഈ   ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ  അവതരിപ്പിച്ചത്, ഇപ്പോൾ കനി കുസൃതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന  സിനിമയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇപ്പോഴിതാ ഈയൊരു  വിഷയത്തില്‍ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബു.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സജിന്റെ പ്രതികരണം. കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാന്‍ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദര്‍ശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലില്‍ ബെസ്റ്റ് സിനിമക്കുള്ള അവാര്‍ഡ് ഉത്പ്പടെ ദേശീയ അവാര്‍ഡും,സംസ്ഥാന പുരസ്‌ക്കാരവും നിരവധി അന്താരാഷ്ട പുരസ്‌ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു എന്നും സജിൻബാബു കുറിക്കുന്നു

സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും, അല്ലാത്തവര്‍ എന്നോട് ചോദിക്കുമ്പോള്‍ എനിക്കുള്ള മറുപടിയും ഞാന്‍ അന്നേ കൊടുത്തിരുന്നു, ഇപ്പോഴും അതിന് വ്യക്തതമായതും ഞാന്‍ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും. ഞാനും എന്റെ കുടെ വര്‍ക്ക് ചെയത സുഹൃത്തുക്കള്‍ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയില്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത് എന്നാണ് സജിൻ ബാബു കുറിക്കുന്നത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവര്‍ അത് വാങ്ങിയതുമാണ്, ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്‌നങ്ങളും ഞാനും കനിയും തമ്മില്‍ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്