Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

”പൊറാട്ട് നാടക’ത്തിന്റെ തിരക്കഥ അടിച്ചുമാറ്റിയത്’ ; സൈജു കുറുപ്പ് ചിത്രത്തിന് വിലക്ക് 

സൈജു കുറുപ്പിനെ നായകനാക്കി നൌഷദ് സഫ്രോണ്‍ സംവിധാനം ചെയ്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ പൊറാട്ട് നാടകം എന്ന ചിത്രം കോടതി വിലക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. പകര്‍പ്പവകാശ ലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്‍റെ റിലീസ് കോടതി ഇപ്പോൾ തടഞ്ഞിരിക്കുന്നത്. സിനിമയുടെ സെന്‍സറിങ്ങും റിലീസും നിലവിലുള്ള സാഹചര്യത്തില്‍ നടക്കില്ല. എഴുത്തുകാരന്‍ വിവിയന്‍ രാധാകൃഷ്ണന്‍, നിര്‍മ്മാതാവ് അഖില്‍ ദേവ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ  ഈ വിധി. ശുഭം എന്ന പേരില്‍ സിനിമയാക്കാന്‍ വേണ്ടി വിവിയന്‍ രാധാകൃഷ്ണന്‍ എഴുതിയ തിരക്കഥയാണ് പൊറാട്ട് നാടകമാക്കി മാറ്റിയത് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 2018 ല്‍ ഈ തിരക്കഥയുടെ അവകാശം നിര്‍മ്മാതാവായ അഖില്‍ ദേവ് വാങ്ങിയിരുന്നു. പൊറാട്ട് നാടകത്തിന്‍റെ തിരക്കഥകൃത്ത് സുനീഷ് വരനാടാണ്.

തങ്ങളുടെ കൈയ്യിലുള്ള തിരക്കഥ ചിത്രീകരിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞ ശേഷമാണ് ഇത് സിനിമയാക്കിയ കാര്യം അറിഞ്ഞത് എന്നാണ് പരാതിക്കാര്‍ പറയുന്നത്. വിജയന്‍ പള്ളിക്കരയും, ഗായത്രി വിജയനുമാണ് പൊറാട്ട് നാടകം നിര്‍മ്മിച്ചിരിക്കുന്നത്. പരാതിക്കാര്‍ക്ക് വേണ്ടി ഹാജറായത് അഡ്വ. സുകേഷ് റോയിയും, അഡ്വ മീര മേനോനുമാണ്. ഈ സിനിമയുടെ യഥാര്‍ഥ തിരക്കഥ എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണന്റേതാണെന്നതാണ് വാദം ‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാന്‍ എല്‍എസ്ഡി പ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടറായ അഖില്‍ ദേവിന് വര്‍ഷങ്ങള്‍ക്കു മുൻപേ വിവിയന്‍ കൈമാറിയിരുന്നു. തുടര്‍ന്ന് നായക വേഷം ചെയ്യുന്നതിനായി അഖില്‍ ദേവ് മുഖേനെ വിവിയന്‍ രാധകൃഷ്ണന്‍ നടന്‍ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാന്‍ തിരക്കഥ കൈമാറുകയും ചെയ്തു. ന്നാല്‍ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയില്‍ ‘പൊറാട്ട് നാടകം’ എന്ന പേരില്‍ ഇവര്‍ സിനിമയാക്കിയെന്നാണ് അഖില്‍ ദേവും വിവിയന്‍ രാധാകൃഷ്ണനും ആരോപിക്കുന്നത്.

സൈജു കുറുപ്പ് നായകനായി എമിറേറ്റ്സ്. ബാനറിൽ വിജയൻ പള്ളിക്കരയും, ഗായത്രി വിജയനും ചേർന്ന് നിർമിച്ച സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം’ എന്ന സിനിമ എറണാംകുളം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിങ്ങിനും 30/10/2023ന് വിലക്ക് കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. എഴുത്തുകാരനും സംവിധാകനുമായ വിവിയൻ രാധാകൃഷ്ണന്റെതാണ് യഥാർത്ഥ തിരക്കഥ, ‘ശുഭം’ എന്ന പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയക്കാൻ വിവിയൻ രാധകൃഷ്ണൻ വർഷങ്ങൾക്ക് മുൻപേ എഗ്രീമെന്റോട് കൂടെ എനിക്ക് കൈമാറിയതാണ് . ആ കാലയളവിൽ തന്നെ അതിൽ നായകനാവാൻ ഞാൻ മുഖേനെ വിവിയൻ രാധാകൃഷ്ണൻ സൈജു കുറുപ്പിനെ സമീപിക്കുകയും തിരക്കഥ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടെയാണ് ഞങ്ങളുടെ സ്ക്രിപ്റ്റ് തട്ടിയെടുത്ത വിവരം ശ്രദ്ധയിൽ പെടുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് അഡ്വ. സുകേഷ് റോയിയും, അഡ്വ.മീര മേനോനും മുഖേനെ നൽകിയ പരാതിയിലാണ് വിധി. ഇങ്ങനെയാണ് പങ്കു വെച്ചിരിക്കുന്ന പോസ്റ്റിൽ ഉള്ളത്. വിവിയൻ രാധാകൃഷ്ണൻ സുകേഷ് റോയ് മീര അച്ചു, ഐഎസ്ഡി പ്രൊഡക്ഷൻസ് എന്നിവരെയും ഈ പോസ്റ്റിൽ അഖിൽദേവ് മെൻഷൻ ചെയ്തിട്ടുണ്ട്. മനുഷ്യത്വമില്ലാത്ത രീതിയിൽ സിനിമ മേഖലയിൽ ഈയിടെയായി ഇത്തരം കേസുകൾ നിരവധിയുണ്ട് , എന്ത് ചെയ്യണെമന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല , ഇത്തരത്തിൽ സ്വാർത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തിൽ പേരെടുത്ത് നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക- എന്നാണ് അഖില്‍ദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരിക്കുന്ന പോസ്റ്റിനു അടിക്കുറിപ്പായി  എഴുതിയിരിക്കുന്നത്. ഈ പോസ്റ്റിനു കീഴിൽ നിരവധിപ്പേർ പലതരത്തിലുള്ള കമെന്റുകൾ ചെയ്യുന്നുണ്ട്. പലർക്കും തങ്ങൾ ഇതുപോലെ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിചാണ് പറയുന്നത് .

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിൽ താൻ ചെയ്ത് കഥപാത്രങ്ങൾ എല്ലാം തന്നെ കടകെണി യുള്ള നടൻ ആയിട്ടാണ് എത്തിയിരിക്കുന്നത്, അതുകൊണ്ടു തന്നെ താരത്തിന് നിരവധി ട്രോളുകൾ ആണ് എത്തിയിട്ടുള്ളത്, കടക്കെണി സ്റ്റാർ എന്ന പേരിലാണ് താരത്തെ...

സിനിമ വാർത്തകൾ

ഡിസംബറിൽ  പുറത്തിറങ്ങിയ ചിത്രമാണ് മാളികപ്പുറം.ചിത്രം സംവിധാനം ചെയിതിരിക്കുന്നത്   വിഷ്ണു ശങ്കർ ആണ്. വളരെ വ്യത്യസ്താമായ രീതിയിൽ ആണ് ഉണ്ണിമുകന്ദൻ ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിലെ  കഥാപാത്രങ്ങളുടെ ഓരോ ഭാവമാണ് ചിത്രത്ത ഉള്ളത് അതിനാൽ ചിത്രം  കാണാൻ...

സിനിമ വാർത്തകൾ

ഉണ്ണിമുകുന്ദൻ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കർ സംവിധാനം  ചെയിത ചിത്രമാണ് .എന്നാൽ  ചിത്രത്തിൽ   ഇന്ദ്രൻസ്, മനോജ് കെ ജയൻ, ദേവാനന്ദ, ശ്രീപത്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ....

Advertisement