Connect with us

സിനിമ വാർത്തകൾ

ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല, അതിനു ചില കാരണങ്ങൾ ഉണ്ട്

Published

on

ഒരു ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയും ആണ് സായി പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് . നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ്‌ റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ല്‍ ദുല്‍ഖര്‍ സല്‍മാന്‍ന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പ്രേമം എന്ന ചിത്രമാണ് താരത്തിനെ പ്രശസ്‌തിയില്‍ എത്തിച്ചത്.

തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്ബ്രദേശമായ കോട്ടഗിരിയില്‍ . ജനിച്ച സായി പല്ലവി വളര്‍ന്നത് കോയമ്ബത്തൂരിലാണ്.അഭിനയ രംഗത്തും, നൃത്തരംഗത്തും പ്രവര്‍ത്തിച്ച സായി പല്ലവി ഒരു ഡോക്ടറായി ജോലി ചെയ്യുന്നു. നിലവില്‍ തമിഴ്, മലയാളം, തെലുഗ് സിനിമ മേഖലകളില്‍ സജീവമാണ് താരം. 2017 ല്‍ തെലുങ്കില്‍ ശേഖര്‍ കമ്മുലയുടെ ഫിഡയിലൂടെ അരങ്ങേറ്റം കുറിച്ചു. നിലവില്‍ ലൗ സ്റ്റോറി എന്ന ചിത്രത്തില്‍ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാഗ ചൈതന്യ ആണ് ചിത്രത്തിലെ നായകന്‍. മാരി 2, എന്‍ജികെ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

ഇപ്പോൾ തൻ്റെ വിവാഹത്തെക്കുറിച്ച് സായിപല്ലവി നടത്തിയ വെളിപ്പെടുത്തലാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. താൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അതിന് ശക്തമായ ഒരു കാരണം ഉണ്ട് എന്നും സായിപല്ലവി വെളിപ്പെടുത്തുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സായിപല്ലവി ഈ കാര്യം വെളിപ്പെടുത്തിയത്.   വിവാഹം കഴിക്കുന്നതിൽ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. നമ്മൾ നമ്മളുടെ മാതാപിതാക്കളെ വിട്ട് മറ്റൊരു വീട്ടിൽ പോയി താമസിക്കേണ്ടിവരും. പിന്നീട് അവരെ നോക്കുവാൻ നമുക്ക് സാധിക്കില്ല. വിവാഹം കഴിക്കുന്നതിന് പകരം മാതാപിതാക്കളെ നോക്കി വീട്ടിൽ ഇരിക്കുവാൻ ആണ് എൻറെ തീരുമാനം. ഇതായിരുന്നു സായിപല്ലവി അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. വിവാഹം കഴിക്കുന്നില്ല എന്ന പ്രഖ്യാപനം കേട്ടപ്പോൾ ആരാധകർ ആദ്യം ഞെട്ടുക ആയിരുന്നു ഉണ്ടായത്.

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending