സീരിയൽ പ്രേമികളുടെ ഇഷ്ടപരമ്പര ആയിരുന്നു വാനമ്പാടി, പരമ്പര ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്, വാനമ്പാടിയിലെ ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങളും അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട് നാളേറെയായി. അതിനിടയിലാണ് സീരിയല്‍ അവസാനിക്കുകയാണെന്ന വിവരമെത്തിയത്.പരമ്പരയിൽ കൂടി ഏറെ ജനശ്രദ്ധ നേടിയ താരമാണ് സായികിരൺ, പരമ്പരയിലെ നായക വേഷമാണ് താരം അവതരിപ്പിച്ചത്. ഗായകന് മോഹന്‍ കുമാറായി സായി എത്തുമ്ബോള്‍ ഭാര്യ പത്മിനിയായി സുചിത്രയും എത്തി. അനുമോള്‍, തംബുരു എന്ന രണ്ടു മക്കളും പരമ്ബരയില്‍ ജനപ്രീതി നേടിയിരുന്നു.
പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് സായി കിരൺ, സോഷ്യൽ മീഡിയയിൽ സജീവമായ സായി [പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ വലിയ ഒരു കാലയളവിനു ശേഷം പരമ്പരയെ കുറിച്ച് വീണ്ടും ഓർത്തെടുക്കുകയാണ് താരം. സുചിത്രയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം ഓർമ്മകൾ പുതുക്കിയത്. ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മോഹൻകുമാറും പത്മിനിയും” എന്നാണ് സായി കിരൺ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തു.