കൈനിറയെ ആരാധകരുള്ള താരമാണ് ഷാഹിദ് കപൂര്‍. നടന്റെ പല സിനിമകളും തെന്നിന്ത്യയിലും കാഴ്ചക്കാരെ നേടുന്നുണ്ട്. അതുപോലെ തന്നെ റീമേക്ക് ചിത്രങ്ങളിലും ഷാഹിദ് പ്രത്യക്ഷപ്പെടാറുണ്ട്. ഇതും നടന് ആരാധകരെ വര്‍ധിപ്പിക്കുന്നുണ്ട്. ഷാഹിദിനെ പോലെ തന്നെ ഭാര്യ മിറയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരപത്‌നി എന്ന നിലയിലാണ് മിറ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഇവർ. സിനിമയില്‍ ഭര്‍ത്താവിന് പിന്തുണയുമായി മിറ എപ്പോഴും എത്താറുണ്ട്.
ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ പത്രപ്രവര്‍ത്തകായയിട്ടാണ് ഗീതിക എത്തുന്നത്. ഷാഹിദിനോടൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ കബീര്‍ സിംഗിലും നടി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ശ്രുതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കബീര്‍ സിംഗിന് തൊട്ട് പിന്നാലെയായിരുന്നു ജെഴ്‌സില്‍ അവസരം ലഭിക്കുന്നത്. ഇപ്പോഴിത ഷാഹിദ് കപൂറിനോടൊപ്പമുള്ള സിനിമ അനുഭവം പങ്കുവെയ്ക്കുകയാണ് ഗീതിക. ന്യൂസ് 18 ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സിനിമയിലെ ചുംബനരംഗത്തെ കുറിച്ചും ഗീതിക ഓര്‍മിക്കുന്നു. ഷാഹിദ് ചുംബിച്ചത് മറക്കാന്‍ കഴിയില്ലെന്നാണ് നടി പറഞ്ഞത്.സിനിമയിലെ എന്റെ കാമുകനെ അസൂയപ്പെടുത്താന്‍ വേണ്ടിയാണ് ചുംബിക്കുന്നത്. ആ സീനില്‍ എന്നോട് നന്ദി പറഞ്ഞിന് ശേഷമാണ് കവിളില്‍ ചുംബിക്കുന്നത്. അതൊരു മനോഹര നിമിഷമായിരുന്നുവെന്നും.അഭിനേതക്കളായ പങ്കജ് കപൂറിന്റേയും നീലിമി അസീമിന്റെയും മകനാണ് ഷാഹിദ് കപൂര്‍. ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് നായകനായി ചുവട് വയ്ക്കുന്നത്. നായകനാകുന്നതിന് മുമ്പ് ഡാന്‍സറായും സിനിമകളുടെ ഭാഗമായിരുന്നു ഷാഹിദ്. നിരവധി സിനിമകളാണ് ഷാഹിദിന്റേതായി തയ്യാറാകുന്നത്.
