അഭിനയ മേഖലയിലും, സംവിധാന മേഖലയിലും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ ഒരു നടൻ ആണ് സൗബിൻ ഷാഹിർ. എന്നാൽ ഇപ്പോൾ കുറച്ചു സിനിമകളിൽ അഭിനയിക്കുമ്പോൾ തനിക്കു കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ അതിനെല്ലാം മറുപടിയായി എത്തിയിരിക്കുകയാണ് താരം. തനിക്കു ഒരു മാറ്റം ആവശ്യം ഉണ്ടെന്നുഅറിയുമായിരുന്നു അതിന്റെ ഭാഗമായാണ് ‘ഇല വീഴ പൂഞ്ചിറ’ പോലെയുള്ള ചിത്രങ്ങൾ. സി ബി ഐ 5 , ജാക്ക് ആൻഡ് ജിൽ അങ്ങനെയുള്ള ചിത്രങ്ങളിലെ അഭിനയത്തിന് തനിക്കു വിമർശനങ്ങൾ നിരവധി കേൾക്കേണ്ടി വന്നു സൗബിൻ പറയുന്നു.

ആ ചിത്രങ്ങൾ ചെയ്യുമ്പോളേ മനസിൽ തോന്നിയിരുന്നു  അത് പ്രേഷകർക്കു സ്വീകാര്യം ആകുമോ എന്ന്. ഈ സംശയം തന്നെ മമ്മൂട്ടി ചിത്രമായ’ ഭീഷ്മപർവം ‘ചെയ്യുമ്പോളും തോന്നിയിരുന്നു. ഈ ചിത്രത്തിൽ പിടിച്ചു നിൽക്കുവാൻ കഴിയുമോ എന്നൊരു സംശയം തനിക്കുണ്ടയിരുന്നു,  ജാക്ക് ആൻഡ് ജിൽ സംവിധായകൻ സന്തോഷ് സാർ എന്റെ ഗുരുവാണ് അദ്ദേഹത്തിന്റെ കൂടെ ഞാൻ ഇതിനുമുൻപ് തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ജാക്ക് ആൻഡ് ജില്ലിലെ ഷൂട്ടിങ് സമയത്തു ആരോടാണ് ശരിക്കും ഡയലോഗ് പറയണം എന്നുപോലും അറിയാതെയാണ് പറഞ്ഞത്.

ആകുറവുകൾ ചിത്രത്തിൽ വന്നിട്ടുണ്ട്, അതിലെ കാര്യങ്ങൾ ചോദിച്ചറിയാഞ്ഞത്‌  എന്റെ തെറ്റാണു താരം പറയുന്നു. അതുപോലെ തന്നെ സി ബി ഐ യിലും സ്വാമിസറിനു൦ , മധുവേട്ടനും  എന്ത് ആണ് വേണ്ടത് അത് നല്കാൻ ഞാൻ ശ്രമിച്ചു എന്നാൽ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഞാൻ അല്ലാതെ വേറെ ആരെങ്കിലു൦ ആ വേഷം ചെയ്താൽ ഓക്കേ ആയേനെ എന്ന് തോന്നിയിരുന്നു. ഇപ്പോളും ഞാൻ സിനിമകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ഇപ്പോളും ഒരു വിദ്യാർത്ഥിയാണ്  , ഇങ്ങനെ തന്നെ വിമർശിക്കുമ്പോൾ വലിയ സങ്കടം വരാറുണ്ട്  സൗബിൻ പറയുന്നു.