പുതിയ ഒരു അഭിമുഖത്തിലൂടെ  കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കു വെക്കുകയാണ് ഇപ്പോൾ നടി സാധിക വേണുഗോപാൽ, പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ല, എല്ലാവരും തുല്യരാണ്, സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം മുൻ​ഗണന നൽകുന്നതും തനിക്കിഷ്ടമല്ലാത്ത കാര്യമാണ്, എവിടെ കൊണ്ടിട്ടാലും ഉയർന്ന് വരുന്ന ആളാണ് താൻ, ചെയ്യുന്ന ജോലിക്ക് പ്രതിഫലം കൃത്യമായി പറഞ്ഞ് വാങ്ങിക്കും, ഫ്രീയായി ഒന്നും താൻ ചെയ്ത് കൊടുക്കാറില്ല ,ഫോട്ടോഷൂട്ട് പോലും പെയ്ഡായാണ്. കാരണം എനിക്കത് കൊണ്ട് ​ഗുണമില്ല നടി പറയുന്നു

ബി​ഗ് ബോസിൽ നിന്നും തനിക്ക് ക്ഷണം വന്നിരുന്നെന്നും സാധിക വേണു​ഗോപാൽ വ്യക്തമാക്കി. പേടി കൊണ്ടല്ല ബി​ഗ് ബോസിൽ പോകാത്തത്. ഒരിക്കൽ ബി​ഗ് ബോസിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തിരുന്നു. കാരണം എന്തെന്നാൽ നല്ല പേയ്മെന്റാണ്. പ്രശസ്തി നമുക്ക് പറയാൻ പറ്റില്ല. പ്രേക്ഷകർക്ക് പരിചിതരായതിനാൽ അവർക്ക് പ്രതീക്ഷ കാണും. മൂന്ന് മാസം ഷോയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും. അത് കൊണ്ടാണ് ബി​ഗ് ബോസിലേക്ക് താൻ പോകാഞ്ഞത്

സിനിമയിൽ അവസരം ലഭിക്കാനാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതെന്ന് പറയുന്നവരുണ്ട്, എന്നാൽ തനിക്ക് ഫോട്ടോകൾ എടുക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ഫോട്ടോഷൂട്ട് ചെയ്യുന്നത്. തന്നെ ഒരു ഫോട്ടോ​ഗ്രാഫർ അപ്രോച്ച് ചെയ്യുമ്പോൾ അവരുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാനാണ് തന്നെ വിളിക്കുന്നത്. ആ സമയത്തിന് താൻ ചാർജ് ചെയ്യും. ഫ്രീയായി ആർക്കും ഒന്നും ചെയ്യില്ലെന്നും സാധിക വേണുഗോപാൽ വ്യക്തമാക്കി.