മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.  കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്ത റൂബിയുടെ മരണത്തിൽ തന്റെ പ്രതിഷേധം അറിയിക്കുകയാണ് താരം.

താരത്തിനെ വാക്കുകൾ ഇങ്ങനെ, ഡബ്ബിങ് ആർട്ടിസ്റ് റൂബിയും ഭർത്താവ് സുനിലും ആത്മഹത്യ ചെയ്തു ! ജീവിതത്തിലെ സാമ്പത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു. ഒന്നര വർഷമായി കേരളത്തിൽ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതാണ്! കൈ നീട്ടി തെണ്ടാൻ ഭയമാണ്!! കടം വാങ്ങാവുന്നടുത്തു നിന്നൊക്കെയും വാങ്ങിക്കഴിഞ്ഞു. സ്വർണ്ണം, ഭൂമി, വീട് ഒക്കെയും പലർക്കും പണയത്തിലായി. ഒരു രൂപ വരുമാനമില്ല. ബാങ്ക് ലോണിന്റ പലിശ മുടങ്ങി സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയുന്നില്ല ബ്ലേഡ് പലിശക്ക് വാങ്ങിയ പണത്തിനു പലിശ കൊടുക്കാൻ പോലും കഴിയുന്നില്ല. അവർ നാലുനേരം ഫോൺ ചെയ്തു ചോദിക്കുമ്പോൾ അപമാനിതരാകുന്നു.

വാടക, കുടിശികയായി. പാൽ മേടിക്കുന്നത് നിർത്തി (കുഞ്ഞുങ്ങൾക്ക് ഇപ്പോൾ കാര്യം മനസ്സിലായി തുടങ്ങി ) കറന്റ് ബില്ല് തലക്കടിക്കുന്നു. LIC അടക്കാതെ ആയിട്ട് ഒരുവർഷം കഴിഞ്ഞു കുടുബശ്രീ, അയൽക്കൂട്ടം സഹായങ്ങൾ വാങ്ങിയത് തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. അഞ്ച് അംഗങ്ങൾ ഉള്ള വീട്ടിൽ ഒരാഴ്ച കഴിയാൻ മിനിമം 1000 രൂപ വേണം.. അതില്ല. പ്രായമായവരുടെ ചികിത്സ മുടങ്ങി. ഇറച്ചി- മീൻ – പഴങ്ങൾ ആഡംബര വസ്തുക്കളായതിനാൽ വീട്ടിൽ നിന്നും ഒഴിവാക്കി. പുറത്ത് പോകേണ്ടി വരാത്തത് കൊണ്ട് വസ്ത്രങ്ങൾ പുതിയത് വേണ്ട… അത് വലിയ കാര്യമായി. ബിസ്കറ്റ്, പാക്കേട് ഫുഡ്സ്, കോംപ്ലെൻ, തുടങ്ങിയ സപ്ലിമെന്ററി ഫുഡ്സ് ഒക്കെ മറന്നു.. അപ്പോൾ ആത്മഹത്യ ചെയ്തുപോകും സാധാരണക്കാരൻ!! നാളെ നമുക്കും വരാൻ പോകുന്നത് ഇതേ അവസ്ഥയാവാം!! ആദരാഞ്ജലികൾ