Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാൻ ആഗ്രഹിച്ചത് എനിക്ക് അദ്ദേഹത്തിൽ നിന്നും കിട്ടിയില്ല, അതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം വേർപ്പെടുത്തിയത്

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല, ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

2015ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ പിന്നീട് വിവാഹമോചനം നേടിയിരുന്നു താരം, ഇപ്പോൾ എന്ത് കൊണ്ടാണ് താൻ വിവാഹ ബന്ധം വേർപ്പെടുത്തിയത് എന്ന് പറയുകയാണ് താരം. വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പലവണ സംസാരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നില്ല. തുടര്‍ന്ന് ഒരു ഘട്ടം എത്തിയപ്പോള്‍ എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി എന്നാണ് താരം പറയുന്നത്.

Advertisement. Scroll to continue reading.

You May Also Like

Advertisement