മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സീമ ജി നായർ, ഒരു നടി എന്നതിലുപരി സീമ ഒരു സാമൂഹിക പ്രവർത്തക കൂടിയാണ്, ക്യാന്‍സര്‍ രോഗികളായിരുന്ന നടി ശരണ്യയ്ക്കും, നന്ദുവിനുമെല്ലാം വലിയ കൈത്താങ്ങായിരുന്നു സീമ ജി നായര്‍. അതേസമയം തന്റെ കുടുംബ ജീവിതം സുന്ദരമായിരുന്നുവെങ്കില്‍ തനിക്ക് ഈ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുമായിരുന്നില്ലാ നടി പ റയുന്നു . നടിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ഒരുപാടുപേർക്ക് ആത്മവിശ്വസം നല്കാൻ കഴിഞ്ഞെങ്കിലും തനിക്ക് വലിയ സങ്കടം തോന്നിച്ചത് മറ്റൊരു വ്യക്തി ആയിരുന്നു
ചാരുംമൂട്ടിലെ സുരേഷിന്റെ വേര്‍പാടാണ് എന്നെ ഒരുപാട് വേദനിപ്പിച്ചത് സുരേഷിന്റെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തതായിരുന്നു. പെങ്ങളാണ് കിഡ്‌നി കൊടുത്തത് ഒരു ദിവസം സുരേഷിന് അന്നനാളത്തില്‍ ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞു. ടാക്‌സി ഡ്രൈവറായിരുന്നു. നമ്മള്‍ എന്തിന് വിളിച്ചാലും എത്തുമായിരുന്നു. രോഗികളേയും കൊണ്ട് തിരുവനന്തപുരത്തു നിന്നും വരും. ക്യാന്‍സര്‍ ആണെന്ന് അറിയില്ലായിരുന്നു. കിഡ്‌നി സംബന്ധമായ രോഗമാണെന്നാണ് ആദ്യം കരുതിയിരുന്നത്. കാണാനായി ഞാന്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ സുരേഷ് തല കുനിച്ച് ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും സുരേഷിന്റെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം കണ്ടു.
അവന്‍ ഒന്ന്ചി രിച്ചു ഇത്രയും ദിവസമായിട്ട് ഇന്നാണ് സുരേഷിന്റെ മുഖത്തൊരു ചിരി കണ്ടതെന്നാണ് അവിടുത്തെ നഴ്‌സുമാര്‍ എന്നോട് പറഞ്ഞത്. സുരേഷ് എന്നെ ദയനീയമായി നോക്കി. അവനേ 43 വയസേ ഉണ്ടായിരുന്നുള്ളു. എന്റെ കൈയില്‍ പിടിച്ച് ചേച്ചി എന്നെ രക്ഷിക്കുമോ, മരണത്തിന് എന്നെ വിട്ടു കൊടുക്കരുതേ എന്ന് പറഞ്ഞു,ഞാൻ ആരോടും ഒരു തെറ്റും ചെയ്യ്തിട്ടില്ല,ശരിക്കും പറഞ്ഞാൽ എനിക്ക് അവനെ ഈ അസുഖമെന്നു അറിഞ്ഞില്ല, എന്നാൽ ഞാൻ അവനെ നല്ല ആത്മവിശ്വാസം കൊടുത്തു, പിന്നെയാണ് ക്യാന്‍സര്‍ ആണെന്നും കുറച്ച് വൈകിയെന്നും അറിയുന്നതെ ,എന്റെ കൈകളില്‍ പിടിച്ച് എന്നെ രക്ഷിക്കുമോ എന്ന് ചോദിച്ചയാള്‍ ആ കൈകളില്‍ നിന്നും ഊര്‍ന്നു പോകുന്ന അവസ്ഥ ജീവിതത്തില്‍ സഹിക്കാന്‍ സാധിക്കില്ല. വേറാരും എന്നോട് രക്ഷിക്കുമോ എന്ന് ചോദിച്ചിട്ടില്ല. അവിടെ ഞാന്‍ തകര്‍ന്നു പോയി. എന്റെ കണ്‍മുന്നില്‍ വച്ചാണ് സുരേഷ് പോകുന്നത്.