മലയാള സിനിമയിലെ സംവിധായകനായ  ഷാജികൈലാസിന്റെ  കുടുംബത്തിൽ ഒരു മരണ൦ ഉണ്ടായിരിയ്ക്കുകയാണ്, സംവിധായകന്റെ ‘അമ്മ ജാനകി  എസ്  നായർ  88  വയസ്സ് നിര്യാതയായിരിക്കുകയാണ്. തങ്ങളുടെ അമ്മയുടെ ഈ വിയോഗം കുടുംബം ആകെ തളർത്തിയിരിക്കുകയാണ്. ഷാജി കൈലാസിന്റെ അമ്മയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് മലയാള സിനിമ ലോകം. തങ്ങളുടെ വീട്ടിലെ ഈ വിടവാങ്ങൽ ഒട്ടും പ്രതീഷിക്കാതെ ആണ് കടന്നു വന്നിരിക്കുന്നത്.

മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട്  തൈക്കാട് ശാന്തി കവാടത്തിൽ വെച്ച് നടക്കും. ഇപ്പോൾ  ഷാജി കൈലാസിന്റെ അമ്മയുടെ മരണ ചടങ്ങിൽ ഇപ്പോൾ അനുശോചനം അറിയിച്ചു കൊണ്ട്  സുഹൃത്തുക്കളും, ബന്ധുക്കളും,  സഹപ്രവത്തകരും, ആരധകരും എത്തിയിരിക്കുകയാണ്.


തന്നിലുള്ള കലയെ തിരിച്ചറിഞ്ഞത്  തന്റെ അമ്മയായിരുന്നു  ഷാജികൈലാസ് വിതുമ്പലോടെ പറയുന്നു. കരിയറിൽ മാത്രമല്ല തന്റെ ജീവിതത്തിലും വലിയ ഒരു പങ്ക്  ‘അമ്മ വഹിച്ചിട്ടുണ്ട്, ആനിയെ  തന്റെ  ജീവിതത്തിലേക്ക്  ക്ഷണിച്ചപ്പോളും  അമ്മയുടെ പങ്കു വളരെ വലുതായിരുന്നു.  അതുകൊണ്ടു തന്നെ ആനിയും   അമ്മയുടെ മരണത്തിൽ ആകെ തളർന്നിരിക്കുകയാണ്. കുറച്ച് നാൾ സിനിമകളിൽ നിന്നും വിട്ടു നിന്ന ഷാജികൈലാസ് ഇപ്പോൾ  പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ടു  രംഗത്  എത്തിയിരിക്കുകയാണ്.