Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

അഷ്ടമി രോഹിണി നാളായ ഇന്ന് ആ ആഗ്രഹം സാധിച്ചില്ല  നിരഞ്ജൻ!!

മിനിസ്ക്രീൻ രംഗത്തു  പ്രേഷകർക്കു സുപരിചിതനായ  നടൻ ആണ് നിരഞ്ജൻ നായർ. നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച്  പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നതു. തന്റെ ഭാര്യ മാതാവ് അന്തരിച്ച കാര്യം മുൻപ് താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ മകൻ കുഞ്ഞൂട്ടനെകുറിച്ചും  അവന്റെ കൃഷ്ണ വേഷത്തെ കുറിച്ചുമാണ് നിരഞ്‌ജൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഈ തവണത്തെ  അഷ്ടമി രോഹിണി ഞങ്ങൾക്കു തീരെ സന്തോഷമില്ലാത്ത ഒന്നാണ്. ഇന്നത്തെ ദിവസം മകനെ കൃഷണ വേഷത്തിൽ കാണാൻ ആഗ്രഹിച്ച ഒരാൾ ഇന്നു ലോകത്തു ജീവിച്ചിരിപ്പില്ല. ഭാര്യയുടെ ‘അമ്മ. ഫോട്ടോ ഷൂട്ട് കോട്ടയത്തെ വെച്ച് നടത്താൻ ആയിരുന്നു പ്ലാൻ എന്നാൽ സീരിയൽ ഷെഡ്യുൾ തുടങ്ങുന്നത് കൊണ്ട് തൃശൂരിൽ വെച്ച് നടത്താൻ തീരുമാനിച്ചത് അത് ദൈവ നിശ്ച്ചയം , ആ വേഷത്തിൽ കുഞ്ഞൂട്ടനെ കാണാൻ ആഗ്രഹം അമ്മക്കുള്ളതുകൊണ്ടായിരിക്കും അങ്ങനെ അന്ന് നടന്നത്. അങ്ങനെ ആ ഫോട്ടോ ഷൂട്ട് അമ്മയുടെ വീട്ടിൽ വെച്ച് നടക്കുകയും ചെയ്യ്തു നിരഞ്ജൻ പറയുന്നു.

അമ്മക്ക് അന്ന് ശാരീരിക പ്രശ്ങ്ങൾ ഉണ്ടെങ്കിലും ഒരുപാടു സന്തോഷിച്ചു, അമ്മയുടെ സംസ്കാരം കഴിഞ്ഞു മകന്റെ കൃഷ്ണവേഷത്തിലുള്ള ഫോട്ടോസ് കൈയിൽ കിട്ടിയപ്പോൾ വളരെ സങ്കടം തോന്നിയിരുന്നു, ‘അമ്മ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഇരുന്നു ഇതൊക്ക കാണുന്നുണ്ടയിരിക്കും നിരഞ്ജൻ സങ്കടം നിറഞ്ഞ വാക്കുകളോടെ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

Advertisement