കാൻസർ ബാധിച്ച തന്റെ പ്രിയതമയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന യുവാവാണ് സച്ചിൻ, തന്റെ ഭാര്യയുടെ എല്ലാ വിശേഷങ്ങളും സച്ചിൻ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ സച്ചിൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു വാരിയെല്ല് മുറിച്ചുകളഞ്ഞതാണ് അവിടെ പകരം വെച്ചിട്ടുള്ള കൃത്രിമഎല്ലും ഇപ്പോഴും കൂടിചേർന്നിട്ടില്ല.. ഒന്ന് ആസ്വദിച്ചു ഞെളിയാൻകൂടി പറ്റാറില്ല.. പിന്നെ മറവിയും ഏറക്കുറെ ഉണ്ട്.. അങ്ങനെയൊക്കെയാണ് ജീവിച്ചു പോകുന്നത്., അതിനിടക്ക് ഇപ്പൊ കാലിനു വേദനയും നീരും ചെക്കപ്പ് ചെയ്തപ്പോൾ എല്ലിന് തേയിമാനവും,വാതത്തിന്റെയും ആവും എന്നാണ് നിഗമനം എന്നാണ് സച്ചിൻ പറയുന്നത്.
കാൻസർ മാറിയില്ലേ.. പിന്നെയെന്താ പ്രശ്നം.. ഈ ചോദ്യം എപ്പോഴും ആളുകൾ ചോദിക്കാറുണ്ട് അസുഖം വന്നഭാഗം കീമോ, സർജറി, റേഡിയേഷൻ തുടങ്ങിയ ട്രീറ്റ്മെന്റിൽ മാറ്റിയിട്ടുണ്ട്.. എന്നാൽ അസുഖം എപ്പോഴും തിരിച്ചുവരാൻ ചാൻസുണ്ട് അതുകൊണ്ടുതന്നെ ഇപ്പൊ 3മാസം കൂടുമ്പോൾ ചെക്കപ്പ് നടക്കുന്നുണ്ട്., പക്ഷെ പ്രശ്നങ്ങൾ ഇതൊന്നുമല്ല ട്രീറ്റ്മെന്റിന്റെ നല്ലോണം ഉണ്ട്.. അതൊന്നും ആർക്കും കൂടുതൽ അറിയാൻ സാധ്യതയില്ല.
അതുമാത്രമല്ല ആരും പിന്നെ ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്നില്ല.. ട്രീറ്റ്മെന്റ് കഴിഞ്ഞാൽ രോമമെല്ലാം മുളച്ചുവരും പഴയ രൂപം വീണ്ടും വരും അതുകരുതി ആ പഴയ ശരീരത്തിന്റെ ശക്തി,ഫിറ്റ്നസ് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല.. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ട് , ജീവിതത്തിലേക്ക് തിരിച്ചു വരുന്നുമുണ്ട്.. പല്ലുകൾ കേടാവുക, ശരീരത്തിന്റെ ജോയിന്റുകൾ വേതനിക്കുക, ഊരവേദന, തലവേദന,എപ്പോഴും കൂടപിറപ്പുകൾ ആണ്… ഒരു വാരിയെല്ല് മുറിച്ചുകളഞ്ഞതാണ് അവിടെ പകരം വെച്ചിട്ടുള്ള കൃത്രിമഎല്ലും ഇപ്പോഴും കൂടിചേർന്നിട്ടില്ല.. ഒന്ന് ആസ്വദിച്ചു ഞെളിയാൻകൂടി പറ്റാറില്ല..
പിന്നെ മറവിയും ഏറക്കുറെ ഉണ്ട്.. അങ്ങനെയൊക്കെയാണ് ജീവിച്ചു പോകുന്നത്., അതിനിടക്ക് ഇപ്പൊ കാലിനു വേദനയും നീരും ചെക്കപ്പ് ചെയ്തപ്പോൾ എല്ലിന് തേയിമാനവും,വാതത്തിന്റെയും ആവും എന്നാണ് നിഗമനം.. ശരീരഭാരം കൂടുന്നത് കാരണം ഭക്ഷണം കുറെ മുൻപ് തൊട്ടേ നിയന്ത്രിക്കുന്നുണ്ട് കൂടുതൽ അങ്ങോട്ട് നിയന്ത്രിക്കാനും പറ്റില്ല.. അത് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കും.. ഭാരം കുറക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് വ്യായാമം ചെയ്താൽ ഈ പറയുന്ന വേദനകൾ വരുന്നുമുണ്ട്.. ഇങ്ങനെയൊക്കെയാണ് ഞങ്ങൾ അങ്ങനെയൊക്കെ പോകുന്നു.. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഴിഞ്ഞാണ് ഇവിടെവരെ എത്തിയത്, എന്നാൽ ഇനിയങ്ങോട്ടുള്ള യാത്രയിൽ ഇതും ഒരു പ്രശ്നമാണ്.. ജീവിതത്തിൽ പ്രശ്നങ്ങൾ പതിവായി വരുന്നുണ്ട് ഒരുമിച്ച് പോരാടാനുള്ള മനസിന്റെ ശക്തിയാണ് (പരസ്പരമുള്ള സ്നേഹമാണ്)മുന്നോട്ട് നയിക്കുന്നത്..