മലയാളിപ്രേക്ഷകർക്കു സുപരിചിതനായ നടൻ ആണ് ശബരീഷ് വർമ്മ. നേരം ,പ്രേമം എന്നി സിനിമകളൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശബരീഷ് ഒരു നടൻ മാത്രമല്ല ഒരു ഗായകനും, ഗാനരചയിതാവും കൂടിയാണ്.പ്രേമം സിനിമയിലെ ഗാനങ്ങളുടെ വരികൾ ചിട്ടപ്പെടുത്തിയത് ശബരീഷ് തന്നെ ആയിരുന്നു. പ്രേമം ചിത്രത്തിലെ ശംഭു എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. പ്രേമത്തിന് ശേഷം ചെറുതും വലുതാവുമായി നിരവധി സിനിമകൾ താരം ചെയ്തിരുന്നു എങ്കിലും ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത് ശംഭു എന്ന കഥാപാത്രത്തിന്റെ പേരിലാണ്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, മെമ്പർ രമേശൻ 9 താം വാർഡ് എന്നി ചിത്രങ്ങളാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ .
താരത്തിന്റെ സിനിമജീവിതത്തെ കുറിച്ച് അറിയാമെങ്കിലും വെക്തി ജീവിതത്തെ കുറിച്ച് അധികം ആര്ക്കും അറിയില്ല. എന്നാൽ ഇപ്പോൾ തന്റെ വ്യക്‌തി ജീവിതത്തെ കുറിച്ചശബരീഷും ഭാര്യ അശ്വനിയും എത്തിയിരിക്കുന്നുത്. അശ്വിനിയും ഒരു സിനിമ പ്രവർത്തകയാണ്, അത് പക്ഷെ ക്യാമറക്ക് പുറകിലാണ്, സിനിമയിൽ ആർട്ട് ഡയറക്റ്ററാണ് അശ്വിനി. അശ്വിനിയുടെയും കരിയറിൽ വഴിത്തിരിവായത് പ്രേമം എന്ന ചിത്രമാണ്. പ്രേമം സിനിമയിലൂടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായിട്ടാണ് അശ്വിനി കരിയര്‍ തുടങ്ങിയത്. പിന്നീട് മലയാളത്തിലെ പല ഹിറ്റു സിനിമകളിലും അശ്വനി പ്രവർത്തിച്ചിട്ടുണ്ട്. പ്രണവ് മോഹൻലാലിൻറെ ഹൃദയം എന്ന സിനിമയിലെ ആർട് ഡയറക്ടർ ആയിരുന്നു അശ്വനി .
പ്രേമത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഇരുവരും കണ്ടുമുട്ടുന്നതും , സൗഹൃദം തുടങ്ങുന്നതും സൗഹൃദം വളർന്നു പ്രണയം ആയി മാറുകയും ചെയ്യ്തത്. ഇന്റർ സ്റ്റേറ്റ് വിവാഹം ആയിരുന്നു ശബരീഷിന്റെ . വളരെ ജെനുവിനായി തോന്നുകയും ഒരു ഫേക്ക് അല്ല എന്ന് മനസിലായതും കൊണ്ടാണ് വിവാഹം കഴിച്ചത് എന്ന് അശ്വനി പറയുന്നു. പ്രേമത്തിന്റെ പാക്ക് അപ്പ് കഴിഞ്ഞു ഞാൻ മുബൈയിൽ പോയതിനു ശേഷം ആണ് അദ്ദേഹം എന്നെ ഇഷ്ട്ടം ആണെന് പറയുന്നത് അശ്വനി പറയുന്നു. പിന്നീട് ഞാൻ എസ് പറയുകയും ചെയ്യ്തു. ഇരുകുടുംബക്കാർക്കും പ്രേശ്നങ്ങൾ ഇല്ലായിരുന്നു അവരുടെ അനുഗ്രഹത്തോടു വിവാഹം കഴിഞ്ഞത് അശ്വനി പറയുന്നു.