ബോളി വൂഡിലെ നായികമാരിൽ ഒരാളാണ് സാറാ അലിഖാൻ അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെയും മകൾ ആണ് സാറാ.അമ്മയുടയും അച്ഛന്റെയും പാതയിലൂടെ ആണ് മകളുടെ വരവ്.കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചുരുങ്ങയ സമയം കൊണ്ട് ആരാധകരുടെ പ്രിയ നടിയായി മാറി .വിവാഹ ശേഷം പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. കാലങ്ങളായുള്ളതാണ് ഈ രീതി. എന്നാല്‍ ചില പെണ്‍കുട്ടികള്‍ ആ നാട്ടുനടപ്പിനെതിരെ നീന്തുന്നവരാകാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനോട് തന്റെ വീട്ടിലേക്ക് താമസം മാറാന്‍ ആവശ്യപ്പെടുന്നവരുണ്ട് ചിലര്‍. അക്കൂട്ടത്തില്‍ ഒരാളാണ് സാറ അലി ഖാന്‍. വിവാഹ ശേഷം തന്റെ ഭര്‍ത്താവിനോട് തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറണമെന്ന് താന്‍ ആവശ്യപ്പെടുമെന്നാണ് സാറപറയുന്നത്

ഇ ടൈംനു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത് തന്റെ അമ്മ ഒരു മൂന്നാം കണ്ണാണ് എന്നാണ് താരം പറയുന്നത്.”ഒരിക്കലുമില്ല. എന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറാന്‍ സമ്മതിക്കുന്ന ഒരാളെയാണ് ഞാന്‍ വിവാഹം കഴിക്കുക. ഞാന്‍ അവരെ ഒരിക്കലും ഉപേക്ഷിക്കില്ല. എന്റെ അമ്മ വളരെയധികം സ്വതന്ത്ര്യ ചിന്താഗതിയുള്ള സ്ത്രീയാണ്. നിത്യ ജീവിതത്തില്‍ എന്റെ മൂന്നാം കണ്ണാണ്. അതിനാല്‍ ഞാന്‍ ഒരിക്കലും അവരില്‍ നിന്നുംഞാൻ ഓടി പോകില്ല എന്നാണ് താരം പറയുന്നത്, തന്റെ അമ്മ പ്രണയത്തെ കുറിച്ച് തനിക്ക് നൽകിയ ഉപദേശം മറ്റൊരാൾക്ക് വേണ്ടി സ്വയം മാറരുത് എന്നാണ് പറയുന്നത്