മലയളത്തിൽ മികച്ച തിരകഥകൃത്തു ആയിരുന്നു എസ് എൻ സ്വാമി, എന്നാൽ ഇനിയും സ്വാമി തിരക്കഥകൃത്തു മാത്രമല്ല സംവിധായകനും കൂടിയാകുകയാണ് അത് തന്റെ 72 മത്ത് വയസിൽ. സ്വാമിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ ത്രില്ലർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു എന്നാൽ ഇതിൽ ത്രില്ലറില്ല പകരം പ്രണയം ആണ്. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പ്രണയ ചിത്രം ആണ് സ്വാമി സംവിധാനം ചെയ്യുന്നത്, ചിത്രത്തിൽ നായകൻ ആയി എത്തുന്നത് ധ്യാൻ ശ്രീനിവാസൻ.
ചിത്രത്തിന്റെ പൂജ വിഷു ദിവസം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സ്വാമി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്, മകൻ ശിവറാം ആണ് ചിത്രത്തിന്റെ സഹസംവിധായകൻ, ചിത്രത്തിന് ഇതുവരെയും പേര് തീരുമാനിച്ചിട്ടില്ല, ചിത്രം നിർമിച്ചിരിക്കുന്നത് പി രാജേന്ദ്ര പ്രസാദ് ആണ്. തിരുച്ചെന്തിരൂര്‍ പോലുള്ള തമിഴ് ഗ്രാമങ്ങളില്‍ ലൊക്കേഷന്‍ തിരക്കിലായതിനാല്‍ സിനിമയെ കുറിച്ചെല്ലാം വിശദമായി ലോഞ്ചിംഗ് ചടങ്ങില്‍ പറയാമെന്നാണ് സ്വാമിയുടെ പ്രതികരണം.
ചക്കരയുമ്മ എന്ന സിനിമയിലൂടെ ആണ് സ്വാമി തിരക്കഥകൃത്തായി എത്തുന്നത് അതിനു ശേഷം നിരവധി ഹിറ്റ് ത്രില്ലറുകൾ സമ്മാനിച്ചിരുന്ന്, ഷാജി കൈലാസ്, കെ മധു തുടങ്ങിയ ആക്ഷൻ സംവിധായകർക്കൊപ്പം ആയിരുന്നു സ്വാമിയുടെ സിനിമകൾ, ഇപ്പോൾ അതിൽ നിന്നെല്ലാം വെത്യസത്തിൽ ആണ് ഈ ചിത്രം സ്വാമി സംവിധാനം ചെയ്യുന്നത്. ഒരു സി ബി ഐ ഡയറി കുറിപ്പ്, ഇരുപതാം നൂറ്റാണ്ട് തുടങ്ങി അൻപതോളം സിനിമകൾക്കു തിരക്കഥ കുറിച്ച സ്വാമി ഇപ്പോൾ ഒരു സംവിധായകൻ കൂടിയാകുകയാണ്.