സിനിമാ പ്രേക്ഷകർ ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം വളരെയധികം ശ്രദ്ധ നേടുന്ന തരത്തിലുള്ളതായിരുന്നു. നിരവധി കഥാപാത്രങ്ങളിലൂടെ ആസ്വാദക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.മലയാളസിനിമാലോകത്തും അനുഷ്‌കയ്ക്ക് അനേകം ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലെ ഒട്ടുമിക്ക ആരാധകരും അനുഷ്‌കയുടെ സ്വകാര്യ ജീവിതത്തിന് കുറിച്ച് വലിയ രീതിയിൽ ചർച്ചയാക്കാറുണ്ട്. കുറച്ചു കാലങ്ങൾക്ക് മുൻപ് ബാഹുബലി നായകന്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന് പ്രചരണമുണ്ടായിരുന്നു.

Anushka Shetty2
Anushka Shetty2

ഇവർ രണ്ടുപേരും ഒരുമിച്ചു  പല വേദികളും കണ്ടതായിരുന്നു ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ക്ക് പ്രധാന കാരണം.എന്നാൽ തങ്ങള്‍ പ്രണയത്തിലാണെന്നത് വ്യാജ വാര്‍ത്തയാണെന്ന് ഇരുവരും അപ്പോഴെല്ലാം തിരുത്തുകയായിരുന്നു.വീണ്ടും ഇപ്പോഴിതാ അനുഷ്‌കയുടെ സ്വകാര്യ ജീവിതകുറിച്ചുള്ള കാര്യങ്ങൾ  വാര്‍ത്തകളില്‍ നിറയുകയാണ്. ഈ പ്രാവിശ്യം അനുഷ്‌കയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്‌ക ഉടനെ കല്യാണം കഴിക്കുമെന്നാണ് പ്രചരണങ്ങള്‍. വരന് അനുഷ്‌കയേക്കാള്‍ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Anushka Shetty4
Anushka Shetty4

വാര്‍ത്തയോട് അനുഷ്‌ക ഉടനെ തന്നെ പ്രതികരിക്കുമെന്നും വ്യക്ത വരുത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.നേരത്തെ ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.അതിന് ശേഷം  ഈ വാര്‍ത്ത നിഷേധിച്ച്‌ അനുഷ്‌ക തന്നെ രംഗത്ത് എത്തുകയായിരുന്നു.രാഘവേന്ദ്ര റാവുവിന്റെ മകനുമായും അനുഷ്‌കയെ ചിലര്‍ ചേര്‍ത്തുവച്ച്‌ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു. പുതിയ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.