നീണ്ട  കാത്തിരിപ്പിനൊടുവിൽ 95-ാമത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന്‍ ലഭിച്ചു. എന്നാൽ  ഗോള്‍ഡന്‍ ഗ്ലോബില്‍ ഇതേ പുരസ്‌കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷന്‍.

മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടിയ 10 ചിത്രങ്ങള്‍- ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്, അവതാര്‍ ദി വേ ഓഫ് വാട്ടര്‍, ദി ബാന്‍ഷസ് ഓഫ് ഇനിഷെറിന്‍, എല്‍വിസ്, എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്, ദി ഫാബിള്‍മാന്‍സ്, താര്‍, ടോപ്പ് ഗണ്‍ മാവെറിക്, ട്രയാംഗിള്‍ ഓഫ് സാഡ്നെസ്, വിമെന്‍ ടോക്കിംഗ് എന്നിവയാണ്.മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള നോമിനേഷനില്‍ നെറ്റ്ഫ്ലിക്സ് ചിത്രം ദി എലിഫന്റ് വിസ്പറേഴ്സ് ഇടം നേടി. കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിമിനുള്ള നോമിനേഷനില്‍ ഓള്‍ ദാറ്റ് ബ്രീത്ത്സ് എന്ന ചിത്രവും ഇടംനേടി.