മമ്മുട്ടി തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ ഓരോ അപ്‌ഡേറ്റുകളും പോസ്റ്റു ചെയ്യുമ്പോൾ ആരാധകർക്ക് ഉണ്ടാവുന്ന ആവേശം കാണണമെങ്കിൽ പോസ്റ്റിനു താഴെയുള്ള കമന്റുകൾ ശ്രദ്ധിച്ചാൽ മതി. എന്തൊരു പോസ്റ്റീവ് എനർജിയോടെയാണ് ആരാധകർ റോഷാക്ക് ആഘോഷമാക്കുന്നത് എന്നുകാണാം.

റോഷാക്കിനായി ഏറെ പ്രതീക്ഷയെടെ കാത്തിരിക്കുയകാണ് ആരാധകർ. ഇപ്പോഴിതാ സസ്‌പെൻസ് നിറച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുയാണ്.പോസ്റ്റർ മമ്മൂട്ടി തന്‌റെ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഒരു കാടിനു നടുവിലൂടെ നടക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക.ഒപ്പം റോഷാക്കിന്റെ റിലീസ് ഡേറ്റ് ഉടൻ ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നിസാം ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നടൻ ആസിഫ് അലി ചിത്രത്തിൽ അദിതി താരമായി എത്തുന്നുണ്ട്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണിയുമാണ് മറ്റ് പ്രധാനറോളിൽ എത്തുന്നത്

.