സൗബിന്‍ ഷാഹിർ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് രോമാഞ്ചം.ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ .രചനയും ചെയിതിരിക്കുന്നത് ജിത്തു ജോസഫ് ആണ്.ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്.എന്നാൽ ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി.ചിത്രത്തിൽ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൌബിന്‍ ഷാഹിറിനെ കാണാൻ സാധിക്കും . ഫെബ്രുവരി 3 ആണ്  റിലീസ് തീയതി.

 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം.അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, തുടങ്ങിയവര്‍ മറ്റു  കഥാപാത്രങ്ങൾ ആയിട്ട് എത്തുന്നത്.