പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുവാനായി പോകാത്തവരല്ല നമ്മളിൽ ആരും . ചിലപ്പോഴെങ്കിലും അവിടുത്തെ തിരക്ക് നമ്മെ കാര്യമായി ബാധിക്കാറും ഉണ്ട് . എന്നാൽ അതിനൊക്കെ ഒരു ശാശ്വത പരിഹാരം എന്ന രീതിയിൽ ഒരു കണ്ടു പിടുത്തം തന്നെ നടത്തിയിരിക്കുകയാണ് .
ഡെന്മാർക്കിലെ ഒരു ഔട്ടോഫ്യുവൽ കമ്പനി ആണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് .പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനും പൈസ കൈകാര്യം ചെയ്യുന്നതിനും ഒക്കെ ഒരു ഓട്ടോമാറ്റിക് റോബോട്ടിക് മെഷീൻ ആണ് ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത് . ഫിന്ലാന്ഡില് ആണ് ഇത് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഓട്ടോഫ്യുവൽ കമ്പനി സി ഇ ഓ ആയ ജോനാസ് തോർ ഓസ്ലൻ ആണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
ഇതിനായി ഇന്ധനം നിറയ്ക്കുവാനായി ഉപഭോക്താക്കൾ ചെയ്യേണ്ടത് നിസ്സാരമായ കാര്യം മാത്രം ആണ്. മൊബൈൽ ആപ്പ് വഴി തങ്ങളുടെ വണ്ടിയുടെ വിവരങ്ങൾ , ഇന്ധനത്തിന്റെ വിവരങ്ങൾ, ലൈസെൻസ് സംബന്ധമായ വിവരങ്ങൾ തുടങ്ങിയവ അപ്ലോഡ് ചെയ്യുക . ഇത് ചെയ്തിട്ടുള്ള ഒരു വാഹനം പമ്പിലേക്ക് കടക്കുമ്പോൾ റോബോട്ടിക് മെഷീൻ അത് തിരിച്ചറിയുകയും വണ്ടിക്ക് വേണ്ട ഇന്ധനം ഒരു മനുഷ്യ സഹായവും കൂടാതെ തന്നെ നിറയ്ക്കുകയും ചെയ്യുന്നു . വണ്ടി പമ്പിൽ ഒരു നിശ്ചിത സ്ഥലത്തു നിർത്തുക എന്നത് അത്യാവശ്യമാണ്. ഇന്ധനം നിറച്ചു കഴിഞ്ഞാൽ ഉടൻ തന്നെ സന്ദേശം പമ്പിലെ സ്ക്രീനിൽ തെളിയും . ഇതിനു ശേശം ഒരു പച്ച ലൈറ്റ് തെളിയുന്നതോട് കൂടി വാഹനങ്ങക്ക് പമ്പ വിട്ട് വെളിയിൽ പോകാവുന്നതാണ്.