കഴിഞ്ഞ ദിവസം ദില്ഷ തന്റെ ഇൻസ്റ്റഗ്രാ൦ പേജിൽ പങ്കു വെച്ച വീഡിയോ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയി, ദില്ഷ പറഞ്ഞത് താൻ ബിഗ്‌ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം റോബിനെയും, ബ്ലെസ്ലിയെയും സപ്പോർട്ട് ചെയ്യുകയല്ലാതെ  ഒന്നും പറഞ്ഞിട്ടില്ലായിരുന്നു,  എന്നാൽ തനിക്കു വരുന്ന സൈബർ അക്രമണങ്ങളും, വിമർശനങ്ങളും കേട്ട് ഇരുവരും തനിക്കു വേണ്ടി ഒന്നും ചെയ്യ്തില്ല, ബ്ലെസ്ലി എനിക്കൊരു  സഹോദരനെ പോലെആയിരുന്നു , ഡോക്ടറുമായുള്ള വിവാഹ കാര്യത്തിൽ കുറച്ചു സമയം കൂടി വേണം എന്നാണ് പറഞ്ഞത് എന്നാൽ ഈ രണ്ടു ബന്ധങ്ങളും ഇനിയും എനിക്ക് വേണ്ട എന്ന് ജനുവിനായി  ദില്ഷാ പറഞ്ഞു കഴിഞ്ഞു.

 

ഈ ഒരു വീഡിയോക്ക് ശേഷം സോഷ്യൽ മീഡിയ മുഴുവൻ ദില്ഷ റോബിനുമായി പിരിഞ്ഞു എന്നുള്ള വാർത്തയാണ് എത്തുന്നത്. എന്നാൽ അതിനുശേഷം റോബിൻ ഒരു മറുപടി പോലെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു കുറിപ്പ് പങ്കു വെച്ചത് ആ കുറിപ്പ് ഇങ്ങനെയായിരുന്ന ദില്ഷ സന്തോഷമായി ഇരിക്കൂ എനിക്ക് നിന്നോട് ഒരു റെസ്‌പെക്ട് മാത്രമേ ഉള്ളൂ , നിന്റെ എല്ലാ സ്വപനങ്ങളും യാഥാർഥ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതിനെല്ലാം നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു,നീ എനിക്ക് നൽകിയ പിന്തുണക്കും ,സന്തോഷത്തിനും നന്ദി പറയുന്നു ,സുരക്ഷിതായിയിരിക്കു എന്നാണ് മറുപടി നൽകിയത് .

ഈ മറുപടി കണ്ട ആരാധകർ പറയുന്നത് ഇതിലും വലിയ ഒരു മറുപടി ഇനിയും കൊടുക്കാനില്ല എന്നാണ് . റോബിന് തിരിച്ചും ദില്ഷ മറുപടി നൽകി ബിഗ് ബോസ്സിൽ നൽകിയ മനോഹരമായ ഓർമ്മകൾ ക്കെല്ലാം  നന്ദി ,ഞാൻ എന്റെ ജീവിതത്തിൽ ഉടനീളം ഓർക്കുകയും ചെയ്‌യും ഭാവി ജീവിതത്തിന് എല്ലാം ആശംസകളും നേരുന്നു എന്നാണ് ദില്ഷയും കുറിച്ചിരിക്കുന്നത്.