കുടുംബപ്രേക്ഷകരുടെ ഇഷ്ടനടിയാണ് യമുന റാണി. കുറച്ചു നാളുകൾക്ക് മുൻപാണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. തന്റെ ആദ്യ വിവാഹം വളരെ പരാജയം ആയിരുന്നു,ആ ബന്ധത്തിൽ രണ്ടു പെൺ കുട്ടികളും ഉണ്ട് യമുനക്ക്. എന്നാൽ തന്റെ മക്കളുടെ അനുവാദത്തോടെ ആണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയ ദേവനാണ് യമുനയുടെ ഭർത്താവ്.
ഇപ്പോൾ എങ്ങനെയാണ് ഈ വിവാഹത്തിൽ എത്തിയത് എന്നുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ്  കൂടുതൽ ശ്രെധ ആകുന്നത്.ഞാൻ ദേവേട്ടനെ കാണുന്നത് ഒരു വസ്തു കച്ചവട സമയത്താണ്. എന്റെ സുഹൃത്ത് രജനിയോട് ഞാൻ ഒരു മൂന്നു സെന്റ് സ്ഥലം വേണമെന്ന് പറഞ്ഞിരുന്നു.അങ്ങനെ കൊച്ചിയിൽ ഒരാളുടെ അടുത്ത് ഒരു വസ്തു ഉണ്ട് അതിൽ നിന്നും ഒരു മൂന്നു സെന്റ് സ്ഥലം പറഞ്ഞു റെഡിയാക്കാമെന്ന് അവൾ പറഞ്ഞു. എന്നാൽ സ്ഥലത്തിന്റെ ഉടമ ദേവൻ ആയിരുന്നു,വസ്തുവിന്റെ വില കൂട്ടി ആണ് അദ്ദേഹം പറഞ്ഞത്,

സിനിമ നടി ആയത് കൊണ്ട് കാശ് ഉണ്ടാകും എന്നാണ് അദ്ദേഹം വിചാരിച്ചത്. കുറേ വില പേശൽ നടന്നു. അങ്ങനെ ഒരു ദിവസം വില പേശാനായി എന്റെ വീട്ടിലേക്ക് എല്ലാരും കൂടി വന്നു,അവർക്കു ഞാൻ അപ്പവും,മുട്ടക്കറിയും ഉണ്ടാക്കി കൊടുത്തു,ആ മുട്ടക്കറിയിൽ ആണ് ദേവൻ വീണുപോയതെന്നു എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ വസ്തു റെഡി ആയതിനു ശേഷം ദേവേട്ടൻ എന്നെ വിവാഹആലോചനമായി എത്തുക ആയിരുന്നു യമുന പറയുന്നു.