ബ്രെഹ്മാസ്ത്ര  എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിൽ തന്റേതായ സ്ഥാനം വഹിച്ചിരിക്കുന്ന നടിയാണ് മൗനി റോയ്. സീരിയൽ രംഗത്തുകൂടി ആയിരുന്നു താരം സിനിമ മേഖലയിൽ എത്തിയത്. ഗോൾഡ്, മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിൽ മൗനി അഭിനയിച്ചിരുന്നെങ്കിലും ബ്രഹ്മാസ്ത്രയാണ് താരത്തിന്റെ കരിയറിൽ ഒരു മികവ് ഉണ്ടാക്കിയത്. ഒരു നെഗറ്റിവ് കഥാപാത്രം ആയിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്.

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. മലയാളിയും ദുബായിയിൽ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരെ ആണ് താരം വിവാഹം ചെയ്തത്. ഗോവയിൽ വച്ച് വളരെ ആഘോഷപൂർവമാണ് വിവാഹം നടന്നത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് വിവാഹിതായതിന് പിന്നാലെ നടിയുടെ ഭാവി എന്താകുമെന്ന ആശങ്കകൾ ആരാധകർ പങ്കുവച്ചിരുന്നു.എന്നാൽ ഈ ആശങ്കകൾക്കെതിരെ പ്രതികരിച്ചു കൊണ്ടെത്തിയിരിക്കുകയാണ്. താൻ ഇപ്പോൾ കരിയറിനെ ആണ് പ്രധാന്യം നൽകുന്നത്. തല്ക്കാലം ഒരു കുഞ്ഞു പിന്നീട് ചിന്തിക്കാം എന്നാണ് താരം പറയുന്നത് തൻറെ സിനിമക്ക് എല്ലവിധ സപ്പോർട്ടും ഭർത്താവും, വീട്ടുകാരും നൽകുന്നുണ്ട് മൗനി റോയ് പറയുന്നു.
ഒരു കുഞ്ഞിനുവേണ്ടിയുള്ള സമയം ആയി എന്ന് ഇതുവരെയും തന്റെ വീട്ടുകാരോ, ഭർത്താവോ നിർബന്ധിച്ചിട്ടില്ല. ഇപ്പോൾ എന്റെ കരിയറിന്റെ വളർച്ചയിൽ ഒരുപാടു സന്തോഷിക്കുന്നുണ്ട് അദ്ദേഹവും വീട്ടുകാരും താരം പറയുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട് എന്നാൽ താരം ചില വിമർശനങ്ങളിൽ പെടാറുമുണ്ട്, അതിനു താരം തന്നെ വിമർശിക്കാൻ ആണ് അ വർക്കിഷ്ടമെങ്കിൽ അത് അവർ ചെയ്യട്ടെ താരം പറയുന്നു.