ബഡായി ആര്യ എന്ന് പറഞ്ഞാൽ ഇന്നും പ്രേഷകരുടെ മനസിൽ തെളിഞ്ഞു വരുന്ന മുഖമാണ് ആര്യ ബാബുവിന്റെ. മോഡലിംഗിലൂടെ ആയിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നു വരവ്. താരം വളരെ നേരത്തെ തന്നെ വിവാഹം കഴിച്ചതാണ് അതിൽ ഒരു മകളുമുണ്ട്. എന്നാൽ ആ ജീവിതം വളരെ പരാജയം ആയിരുന്നു, അതിനാൽ ഇരുവരും ബന്ധം വേര്പെടുത്തുകയും ചെയ്യ്തു. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ്.

തന്നെ എൻജിനിയർ ആക്കാൻ ആയിരുന്നു അച്ഛന്റെ ആഗ്രഹം, എന്നാൽ എൻട്രൻസ് പരീക്ഷയിലെ മാർക്ക് കണ്ടു അച്ഛൻ ആ മോഹം ഉപേക്ഷിക്കുകയും ചെയ്യ്തു. കോളേജിൽ അഡ്മിഷൻ ശരിയാമോ എന്നുപോലും അച്ഛനെ ആശങ്ക ഉണ്ടായിരുന്നു എന്നാൽ ഞാൻ പറഞ്ഞു കോളേജിൽ എനിക്ക് പോകേണ്ട എന്ന്. ഞാൻ അതിനു ശേഷം ആങ്കറിംഗും, മോഡലിങ്ങുമായി മുന്നോട്ടു പോകുകയും ചെയ്യ്തു. എന്റെ 18 മാത്ത് വയസിൽ ആയിരുന്നു എന്റെ വിവാഹം ആര്യ പറയുന്നു.

എന്നാൽ എനിക്ക് അത്ര വയസിൽ വിവാഹം കഴിക്കുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു, എന്നാൽ അച്ഛന്റെ നിർദേശപ്രകാരം ആയിരുന്നു അന്ന് ആ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ ആങ്കറിങ് പൈസ കൊണ്ട് ഒന്നും എന്റെ ജീവിതം നടന്നു പോകത്തില്ലായിരുന്നു. ഇപ്പോൾ 15  വര്ഷമായി ഈ മേഖലയിൽ എന്നാൽ ഇന്നും എനിക്കൊരു വീട് ഇല്ല ആര്യ പറയുന്നു. ഇനിയും  ഉള്ള സമ്പാദ്യം എന്റെ ഇഷ്ട്ടകാര്യങ്ങൾക്ക്  ചിലവഴിക്കും. ആകെ ഞാൻ സമ്പാദിച്ച പണത്തിൽ നിന്നും മേടിച്ചത് ഒരു കാർ മാത്രമാണ് താരം പറയുന്നു. ഈ അടുത്തിടക്കാണ് താരത്തിന്റെ സഹോദരിയുടെ വിവാഹം തന്റെ ചുമതല പ്രകാരം നടത്തികൊടുത്തത്.