മിമിക്രി കലാകാരൻ ആയ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ ഇന്നാണ് ആത്‍മഹത്യ ചെയ്യ്ത വാർത്ത പുറത്തു വന്നത്. ഉല്ലാസിന്റെ പുതിയ വീട്ടിൽ ആയിരുന്നു ആശ ആത്‍മഹത്യ ചെയ്യ്തത്. ആശ മരിക്കുന്ന സമയത്തു ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു. ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉല്ലാസ് പോലീസിൽ പരാതി നൽകിയത്. അതിനു ശേഷമാണ് ഭാര്യ മരിച്ചതായി കണ്ടത്. കഴിഞ്ഞ ദിവസം ഉല്ലാസിന്റെ ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്,

ഉല്ലാസും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. ഉല്ലാസ് പുതിയ വീട് വച്ചതും താമസം മാറിയിട്ട് വളരെ കുറ‌ച്ച് നാളുകളെ ആയിട്ടുള്ളു. അതെ വീട്ടിൽ തന്നെയാണ് താരത്തിന്റെ ഭാര്യ ആശയുടെ മരണവും സംഭവിച്ചത്.ഇരുവർക്കും രണ്ട് മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും,ര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്‍ പറയുന്നു.


മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു,ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും,കഴിഞ്ഞ ദിവസം ഇരുവരും പിണക്കത്തിൽ ആയിരുന്നു. അതുകൊണ്ടു ആശാ മുകളിലത്തെ നിലയിൽ മക്കളോടൊപ്പം ആയിരുന്നു ഉറങ്ങാൻ പോയതെന്നു താൻ ചിന്തിച്ചു എന്നും ഉല്ലാസ് പറയുന്നു. എന്നാൽ ഇത്രയധികം പ്രശ്ങ്ങൾ ഉണ്ടായിരുന്നോ തന്റെ ജീവിതത്തിൽ എന്നാണ് ആരാധകർ പറയുന്നത്.