ബോളിവുഡിൽ  ഒരുകാലത്തു തിളങ്ങി നിന്ന് നടൻ ആയിരുന്നു മിഥുൻ ചക്രവർത്തി. സിനിമയിൽ താൻ തിളങ്ങിയെങ്കിലും തന്റെ വ്യക്തിജീവിതം അത്ര സുഖകരം അല്ലായിരുന്നു. ജീവിതത്തിൽ തന്റെ ഒരു പ്രണയം നഷ്ട്ടപെടുത്തിക്കൊണ്ടായിരുന്നു മറ്റൊരു പ്രണയം ഉണ്ടാക്കിയത് എന്നാൽ അത് അത്ര തൃപ്തികരം അല്ലായിരുന്നു എന്ന് താരം മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. താൻ ആദ്യം വിവാഹം കഴിക്കുകയും എന്നാൽ അത് ഒഴിഞ്ഞതിനു ശേഷം മറ്റൊരു വിവാഹം കഴിച്ചത് തന്റെ ജീവിതത്തിലെ വലിയ ഒരു നഷ്ട്ടം തന്നെ ഉണ്ടാക്കുകയും ചെയ്യ്തു.


നടിയും മോഡലുമായ ഹെലന്‍ ലൂക്കുമായി മിഥുന്‍ പ്രണയത്തിലാവുന്നത്. 1979 ല്‍ താരങ്ങള്‍ വിവാഹിതരായെങ്കിലും നാല് മാസമേ ആ ബന്ധം നീണ്ട് പോയുള്ളു. അതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ജാവേദ് ഖാനുമായി അഞ്ച് വര്‍ഷമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചിട്ടാണ് ഹെലന്‍ മിഥുനിലേക്ക് എത്തുന്നത്. എന്നാല്‍ ആ ബന്ധവും പെട്ടെന്ന് തകര്‍ന്ന് പോയി.

ഇതിഹാസ ഗായകനായ കിഷോര്‍ കുമാറുമായി വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്ന നടി യോഗിത ബാലിയെയാണ് മിഥുന്‍ രണ്ടാമതും വിവാഹം കഴിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഹെലന്‍ വീണ്ടും മിഥുന്റെ ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന തരത്തില്‍ കിംവദന്തി വന്നു.  എന്നാല്‍ ഹെലന്റെ മറുപടി നേരെ മറിച്ചായിരുന്നു.’നാല് മാസം മാത്രം നീണ്ട തന്റെ വിവാഹം ഇപ്പോള്‍ ഒരു മങ്ങിയ സ്വപ്‌നം പോലയൊണ്. അത് നടക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണിപ്പോള്‍,തന്റെ ജീവിതത്തിലെ വലിയ വിഷയം തന്നെയായിരുന്നു തന്റെ ജീവിതത്തിൽ നടന്നത്.