മലയാളിപ്രേക്ഷകരുടെ ഒരു കാലത്തു ചോക്കലേറ്റ് നായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. ഇപ്പോൾ തന്റെ ജീവിതത്തിലും കരിയറിലും  നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരിയ്ക്കൽ തന്റെ അപ്പന് സംഭവിച്ച സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് താരം പറഞ്ഞിരുന്നു. അതുപോലെ താൻ ചില സിനിമകൾ ചെയ്യുമ്പോൾ അതിലെ ചില കഥാപാത്രങ്ങൾ എന്റെ ജീവിതവുമായി മാച്ച്  ചെയ്യാറുണ്ട് ചാക്കോച്ചൻ പറയുന്നു.


സമ്പത്ത് ഉണ്ടാക്കാന്‍ വേണ്ടി അഭിമാനം പണയം വച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടി എന്റെ മാതാപിതാക്കള്‍ തുനിഞ്ഞിട്ടില്ല. അവരില്‍ നിന്നും ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന് അതാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധതയും നന്മയും ഉണ്ടെങ്കില്‍ ദൈവം നമുക്ക് അര്‍ഹതയുള്ള കാര്യങ്ങള്‍ കൊണ്ട് തരുമെന്നാണ് ചാക്കോച്ചന്‍ വിശ്വിസിക്കുന്നത് .താന്‍ പ്രതികാരം ചെയ്യുന്നത് എങ്ങനെയാണെന്നും താരം പറയുന്നുണ്ട്.
തന്റെ പ്രതികാരം എന്ന് പറയുന്നത് വേറെ ഒരു ലൈന്‍ പ്രതികാരമാണ്. അത് എന്റെ മാത്രം സ്വകാര്യതയാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ഒരാള്‍ എന്നെ സഹായിച്ചിട്ടില്ല എങ്കില്‍ മറ്റൊരു സഥലത്ത് ആ വ്യക്തിക്ക് സഹായം വേണ്ടി വന്നാല്‍ ചെയ്തു കൊടുക്കുക എന്നതാണ് എന്റെ പ്രതികാരമെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.അങ്ങനെ സംഭവിച്ചാൽ നമ്മൾക്ക് നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയും കുഞ്ചക്കോ പറയുന്നു. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി മലയാള സിനിമയിൽ എത്തിയത്, പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ താരം അഭിയനയിച്ചു.