മലയാളികളുട പ്രിയങ്കരിയായ ഗായിക അഭയ ഹിരൺമയി തന്റെ കരിയർ ജീവിതത്തോടൊപ്പം വെക്തി ജീവിതത്തിലും ഒരുപാടു വിമർശനങ്ങൾ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ഒന്നായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും  റിലേഷൻ ഷിപ്പും ഒപ്പം വേർപിരിയലും എല്ലാം തന്നെ. ഇപ്പോൾ തന്റെ വ്യക്തിപരമായ ജീവിതത്തിൽ ആളുകളുടെ എത്തിനോട്ടത്തിനെതിരെ പ്രതികരിച്ചു എത്തുകയാണ് ഗായിക. താൻ തന്റെ ജീവിതം വ്യക്തിപരമായി തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് അഭയ പറയുന്നു

അഭയ പറയുന്നതിങ്ങനെ എനിക്ക് എന്റെ വ്യക്തിജീവിതം വളരെ വ്യക്തിപരമായി താനെ വെക്കാൻ ആണ് ഇഷ്ട്ടം, അത് ആളുകളിൽ എത്തിക്കുന്നതിനോട് ഒരു യോജിപ്പും ഇല്ല. അതിനു ശേഷം അവർ എന്റെ ജീവിതം അത് ചർച്ചയാകുന്നു അതിൽ എനിക്കു യോജിക്കാൻ കഴിയുന്നില്ല, പിന്നെ ചിലരുടെ താല്പര്യം ആണ് മറ്റുള്ളവരുടെ  വെക്തി ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം.

ഒരു സെലിബ്രറ്റി ആയ ഒരാളുടെ ജീവിതത്തിൽ അറിയാനുള്ള താല്പര്യം ആർക്കും ഉണ്ടാകും അതിനു ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, എനിക്ക് ഇപ്പോൾ അമീർഖാന്റെ വെക്തി ജീവിതത്തിനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് അമീർഖാനോടൊപ്പം ആരാണ് ജീവിക്കുന്നത് ,അമീർഖാൻ എന്തായിരിക്കും ചെയ്യുന്നത് ഇതൊക്കെ അറിയാൻ എനിക്കും ആഗ്രഹം ഉണ്ട് അഭയ പറയുന്നു. തന്റെ ജീവിതം എങ്ങനെയാകണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള കരുത്തുള്ള സ്ത്രീയാണ് ഇതിനകം തെളിയിച്ചിട്ടുണ്ട്. സന്തോഷവും സങ്കടവുമെല്ലാം ഒരുപോലെ ചേർന്ന് പോകുന്നതാണ് തന്റെ ജീവിതമെന്ന് അഭയ ഒരിക്കൽ പറഞ്ഞിരുന്നു.