Connect with us

സിനിമ വാർത്തകൾ

ഈ കോഡൊക്കെ ഞങ്ങള്‍ അന്നേ വിട്ടതാ, കൊലയാളീടെ കോഡ് ഋതുവിൽ നിന്നോ, തെളുവുമായി ജിയ

Published

on

rith-manthra

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശക്തയായ ഒരു മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര.  ടോപ് 5 ലിസ്റ്റിൽ ഋതുവിന്റെ പേര് പ്രേക്ഷകർ  ഉറപ്പിച്ചു കഴിഞ്ഞു..  ബിഗ് ബോസിൽ എത്തിയതോടെയാണ് ഋതുവിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. സൗന്ദര്യമത്സരങ്ങളില്‍ സജീവ സാന്നിധ്യമായ ഋതു മന്ത്ര  അഭിനയത്തിലും  പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശിനിയാണ് ഋതു മന്ത്ര. ഋതു പോപ്പുലറായി മാറിയതോടെയാണ് ജിയ ഇറാനിയെന്ന വ്യക്തിയേയും ശ്രദ്ധിക്കപ്പെട്ടത്. ഋതുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ജിയ ഇറാനി  എത്തിയിരുന്നു.   ഇതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ചും  ആരാധകരും ചോദിച്ചത്.  കുടജാദ്രിയില്‍ എന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെട്ട ജിയ ഇറാനി അഭിനേതാവും മോഡലുമാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ജിയ അടുത്തിടെയാണ് ഋതുവുമായുള്ള ബന്ധത്തെക്കുറിച്ച്  ഇൻസ്റാഗ്രാമിലൂടെ തുറന്നുപറഞ്ഞത്. താനും ഋതുവും 4 വര്‍ഷമായി പ്രണയത്തിലാണ് എന്നായിരുന്നു ജിയ ഇറാനി  പറഞ്ഞത്.  വിവാഹമോചിതനാണ് ജിയാ. വിവാഹമോചന  കേസ് നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാലാണ് നേരത്തെ ഇതേക്കുറിച്ച് പറയാതിരുന്നത്.   ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും മോചിതനാവാനായി  സഹായിച്ചത്  ഋതുവാണ്. ഞങ്ങളൊരുമിച്ചുള്ള  ഫോട്ടോ  പോസ്റ്റ് ചെയ്യാറില്ലെന്നാണ്  അവളുടെ  പരാതിയെന്നും  ഇപ്പോഴാണ്   അത്   മാറ്റാനായതെന്നും  ജിയ ഇറാനി  പറഞ്ഞിരുന്നു.

ഇപ്പോളിതാ,  ബിഗ് ബോസിന്റെ രഹസ്യ കോഡൊക്കെ ഞങ്ങള്‍ നേരത്തെ തന്നെ ഉപയോഗിച്ചിരുന്നുവെന്ന്   ജിയ  ഇറാനി  പറയുന്നു.  ഇന്‍സ്റ്റഗ്രാമിലൂടെ  ആയിരുന്നു അദ്ദേഹം ഇതേക്കുറിച്ച്  പറഞ്ഞത്.  ഋതു പോസ്റ്റ്  ചെയ്ത ഓണാശംസയ്‌ക്കാണ്  ഇരുവരും ഈ  കമന്റ് ഇട്ടത്. ഹാപ്പി ഓണം കുക്കുരു കുക്കുയെന്നായിരുന്നു ജിയയുടെ കമന്റ്.  മറുപടിയായി ഋതു കുകൂയെന്നായിരുന്നു പറഞ്ഞത്. ബിഗ് ബോസിന്റെ കോഡൊക്കെ  നമ്മള്‍ പണ്ടേ വിട്ടതാണ്, ഈ കമന്റിന്റെ ഡേറ്റ് നോക്കൂയെന്നായിരുന്നു ജിയ  കുറിച്ചത്.rith manthra

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending