മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയും നടിയും അവതാരികയും ഒക്കെയാണ് റിമി ടോമി. റിമി അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി വലിയ ജനപ്രീതി നേടിയിരുന്നു. റിയാലിറ്റി ഷോ വിധികര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോൾ റിമി കൂടുതലും തിളങ്ങുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും റിമി വളരെ സജീവമാണ്. തന്റെ പാട്ട് പോലെ തന്നെ തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാന്‍ റിമി ടോമിയ്ക്ക് പ്രേത്യേക കഴിവാണ്. മറയില്ലാതെ സംസാരിക്കുന്ന രീതിയാണ് റിമിയുടേത് അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആണ് റിമി ആരാധകരുണ്ട്.
ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. പാട്ടുപാടിയും ഡാന്‍സു കളിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് അപാരമാണ്. മലയാളികളെ സംബന്ധിച്ച് റിമിയെ പോലെ റിമി മാത്രമേയുള്ളൂ. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. അതേസമയം ഗോസിപ്പ് കോളങ്ങളിലും റിമിയുടെ പേര് ഇടം നേടാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു താരം വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന വാർത്ത. സിനിമ മേഖലയില്‍ നിന്നുള്ള ഒരാളെ റിമി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് അന്ന് പ്രചരിച്ചത്.

വാര്‍ത്തകള്‍ സജീവമായതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. റിമിയുടെ അന്നത്തെ പ്രതികരണം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു.
തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്. തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറയുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് റിമി ടോമി.
