മലയാളികളുടെ പ്രിയ താരമാണ് ഗായിക റിമി ടോമി, ഗായിക മാത്രമല്ല മികച്ചൊരു അഭിനയത്രിയും നർത്തകിയും ഒക്കെയാണ് താരം,തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്

ഇപ്പോൾ മുക്തയുടെ മകൾ കൺമണിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് നല്കിയിരിക്കുകയാണ് റിമി, കുടുംബം ഒത്തുചേർന്നുകൊണ്ടാണ് ‘കമ്മണി’ കുട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാക്കിയത്. സർപ്രൈസ് സമ്മാനങ്ങൾ കൊണ്ടും, ഫോട്ടോഷൂട്ടുകൾ കൊണ്ടും വ്യത്യസ്തത നിറച്ചതായിരുന്നു കിയാരയുടെ അഞ്ചാം പിറന്നാൾ. 2016 ലാണ് മുക്തയുടെയും, റിങ്കുവിൻേറയും ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി കിയാര എന്ന കണ്മണി വരുന്നത്. വിവാഹത്തിനുശേഷവും അഭിനയത്തിൽ സജീവമായിരുന്ന മുക്ത, കുഞ്ഞിന്റെ ജനനത്തിനു ശേഷം അടുത്തിടെയാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്. പ്രമാദമായ കൂടത്തായി കേസ് പരമ്പരയായപ്പോൾ ജോളിയായി എത്തിയത് മുക്ത ആയിരുന്നു. അഭിനയത്തിലേക്ക് മടങ്ങി എത്തുന്ന മുക്തയ്ക്ക് റിമി നൽകിയ ആശംസ വൈറൽ ആയിരുന്നു.