Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സ്വര്‍ണ്ണം രക്ഷിതാക്കള്‍ക്ക് ഭാരമാവും എന്നുള്ള ചിന്ത എനിക്കുണ്ടായിരുന്നു, വിവാഹം ലളിതമാക്കിയതിനെ കുറിച്ച് റീമ

മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് റിമശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്. ഇപ്പോൾ തൻറെ വിവാഹം  എന്ത് കൊണ്ടാണ് ലളിതമായി നടത്തിയത് എന്ന് പറയുകയാണ് താരം.

പതിനെട്ടോ പത്തൊന്‍മ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത ഒപ്പമുണ്ട്. കല്ല്യാണത്തിലും അങ്ങനെ ആവണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു,’ റിമ പറയുന്നു. എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. അതുകൊണ്ട് തന്നെ കല്ല്യാണം ലളിതമായി ഞാന്‍ തന്നെ നടത്തണമെന്നതും അച്ഛനും അമ്മയും സന്തോഷത്തോടെ കൂടെ ഉണ്ടായാല്‍ മാത്രം മതിയെന്നതും എന്റെ ആഗ്രഹം ആയിരുന്നു എന്നാണ് താരം പറയുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സംവിധായിക റത്തീന യുടെ കന്നിചിത്രം ആയിരുന്നു മമ്മൂട്ടി നായകനായ ‘പുഴു’, ചിത്രത്തിന് ശേഷം ഇപ്പോൾ സംവിധായിക ഇപ്പോൾ നടി റീമ കല്ലിങ്കലിനെ വെച്ച് ഒരു പുതിയ വെബ് സീരീസിനെ തുടക്കം കുറിക്കുന്നു. ഇത്...

സിനിമ വാർത്തകൾ

മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ആഷിക് അബു. പല ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. പൃഥ്വിരാജും, കുഞ്ചാക്കോ ബോബനും ആയിരുന്നു ചിത്രത്തിലെ കേന്ദ്ര...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് റീമ കല്ലിങ്കൽ. കഴിഞ്ഞ ദിവസം നടിയുടെ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയിൽ വളരെ ചർച്ചയായ വിഷയം ആയിരുന്നു. ഇപ്പോൾ നടിക്കു പിന്തുണയുമായി ഗായിക അഭയ ഹിരൺ...

Advertisement