സ്‌പെഷല്‍ പൊലീസ് സംഘത്തെ കണ്ടതോടെ രക്ഷപ്പെടാനായി കൈക്കൂലി പണം വിഴുങ്ങിയത്. 5000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.കൈക്കൂലി കൊടുക്കുന്നതായും വാങ്ങുന്നതും ഒന്നും പുതുമ ഉള്ള വാർത്ത അല്ല. അതുപോലെ തന്നെ തൊണ്ടി മുതൽ വിഴുങ്ങുന്നതും പുതിയ വാർത്ത അല്ല. ഇത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് ഇപ്പോൾ പുരട്ടാഹ് വരുന്നതെ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ഭോപ്പാലയിലാണ് സംഭവം ലോകായുക്ത പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ പണം റവന്യൂ ഉദ്യോഗസ്ഥന്‍ വിഴുങ്ങിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നിരിക്കുന്നത്.

പട്‌വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനാണ് ലോകായുക്തയുടെ സ്‌പെഷല്‍ പൊലീസ് സംഘത്തെ കണ്ടതോടെ രക്ഷപ്പെടാനായി കൈക്കൂലി പണം വിഴുങ്ങിയത്. 5000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്ന സമയത്ത് അന്വേഷണ സംഘം ഓഫിസില്‍ എത്തിയെങ്കിലും ഗജേന്ദ്രസിങ് പണം വിഴുങ്ങി. ഇതേത്തുടര്‍ന്ന് ഇയാളെ കത്‌നി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.ഇയാള്‍ വിഴുങ്ങിയ പണത്തില്‍, ഒമ്പത് അഞ്ഞൂറു രൂപ നോട്ടുകളുടെ കഷണങ്ങള്‍ വീണ്ടെടുത്തു. ഗജേന്ദ്ര സിങിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ലോകായുക്ത എസ്പി സഞ്ജയ് സാഹു പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.