ഇന്ത്യയിലെ മുൻനിര നായികമാരുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ തന്നെയാണ് തെന്നിന്ത്യൻ നടിയും സംവിധായകയുമായ രേവതിയുടെ പേര്. ആശ കേളുണ്ണി എന്നാണ് യഥാർത്ഥ പേര്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ മെമ്പർ കൂടിയാണ് രേവതി. നടി ആക്രമിക്കപ്പെട്ട സംഭവം മുതൽ ഇന്ന് വരെ ഡബ്ല്യുസിസികൊപ്പം രേവതിയും കൈത്താങ്ങായി കൂടെ തന്നെയാണ് ഉള്ളത്. സ്ക്രീനിലും ജീവിതത്തിലും ശക്തമായ ക്യാരക്ടറാണ് നടി രേവതിയുടെ. അഭിനയത്തിനു പുറമേ സംവിധാനത്തിലും തനിയ്ക്ക് കഴിവുണ്ടെന്ന് താരം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. സംവിധാനം പഠിച്ചതിനു ശേഷമാണ് താരം സ്വന്തമായി സിനിമകൾ ഒരുക്കാൻ തയ്യാറായത്. മാഹി എന്നൊരു മകളാണ് താരത്തിനുള്ളത്.


വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പോലും വ്യക്തമായ നിലപാടുകളും തുറന്നു പറച്ചിലുകളും നടത്തുവാൻ യാതൊരു മടിയുമില്ലാത്ത ആൾ കൂടിയാണ് രേവതി. നാല് പതിറ്റാണ്ടോളമായി ഒട്ടനവധി അവസ്ഥ അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് രേവതി. മലയാളികൾക്ക് വിരലിലെണ്ണാൻ കഴിയുന്നതിലും അധികം കഥാപാത്രങ്ങൾക്ക് ആണ് ഇതിനോടകം താരം ജീവൻ നൽകി കഴിഞ്ഞത്. ഇന്ന് നർത്തകി, വോയ്സ് ആർട്ടിസ്റ്റ് തുടങ്ങിയ പേരുകളിലും രേവതിയുടെ പേര് എഴുതിച്ചേർത്തിട്ടുണ്ട്. 1983 തമിഴ് സിനിമാലോകത്ത് നിന്ന് തുടങ്ങിയ യാത്ര ഇന്നും താരം തുടരുകയാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി.


നാല് പതിറ്റാണ്ടോളമായി തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും നിറഞ്ഞുനിൽക്കുന്ന രേവതി മൂന്ന് തവണ ദേശീയ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. 1992 തേവർമകൻ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം ഏറ്റവും ആദ്യം നേടിയെടുത്തു. ഇംഗ്ലീഷ് ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം ആദ്യ സംവിധാന ചിത്രത്തിലൂടെ നേടാനും താരത്തിന് സാധിച്ചു. മികച്ച നോൺ ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും രേവതി നേടിയെടുക്കുകയുണ്ടായി. ഇരുപതാമത്തെ വയസ്സിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ഇഷ്ടപ്പെട്ട ഒരാളെ തന്നെയാണ് വിവാഹം കഴിച്ചത്. അച്ഛന്റെയും അമ്മയുടെയും പൂർണ്ണ സമ്മതത്തോടെയായിരുന്നു വിവാഹം.താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും തൻറെ കുടുംബം അംഗീകരിക്കണം എന്നത് നിർബന്ധമാണെന്നും അച്ഛനെയും അമ്മയെയും വേദനിപ്പിച്ചിട്ടുണ്ട് താൻ ജീവിക്കില്ല എന്ന് തീർച്ചപ്പെടുത്തിയിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.


നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിനു മുമ്പ് പിരിയുന്നതാണ് നല്ലത് എന്ന് തോന്നിയപ്പോൾ താരം തന്റർ വിവാഹ ജീവിതത്തിൽ നിന്ന് വിടപറയുകയായിരുന്നു. ഇപ്പോൾ രേവതിയുടെ ചില തുറന്ന് പറച്ചിലുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ഒരിക്കലും ഒരു വൃത്തികേട് അല്ലെന്നും അച്ഛൻ അമ്മയ്ക്ക് ഉമ്മ കൊടുക്കുന്നത് ചെറുപ്പംമുതൽ കുട്ടികൾ കാണരുത് എന്ന് അവർ കരുതുന്നത് കൊണ്ടാണ് പലപ്പോഴും ജീവിതത്തിൽ അബദ്ധങ്ങൾ സംഭവിക്കുന്നത് എന്ന് താരം വ്യക്തമാക്കുന്നു. അച്ഛനമ്മമാർ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കുട്ടികളും കാണുകയും അറിയുകയും വേണം.ഇന്ന് പല പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ പെൺകുട്ടികൾ ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവർ ഇത്തരത്തിൽ അടഞ്ഞ ചിന്താഗതി ഉള്ളവരാണെന്നും ആണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.