ലക്ഷ്യദ്വീപ് ഇപ്പോൾ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് നടി രേവതി സമ്പത്ത്, കാശ്മീരിന് ഉണ്ടായ അവസ്ഥ ലക്ഷ്യദ്വീപിന് ഉണ്ടാകരുത് എന്നാണ് രേവതി പറയുന്നത്, ഇവിടെയീ ജയില്‍ എന്താ ഇങ്ങനെ? നാട്ടുകാരൊക്കെ കൂടി പൂട്ടിച്ചതാ. ആരെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാല്‍ അല്ലെ പിടിച്ച് അകത്തിടാന്‍ പറ്റൂ. ‘No crimes at all.’ അനാര്‍ക്കലി സിനിമയിലെ ലക്ഷദ്വീപിനെ കുറിച്ചുള്ള ഈ സംഭാഷണം നമുക്ക് എല്ലാം ഓര്‍മയുണ്ടാകും. മനുഷ്യര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന കിനാശ്ശേരികളാണ് നാം എല്ലായ്പ്പോഴും സ്വപ്നം കാണാറുള്ളത്. ലക്ഷദ്വീപ് അത്തരത്തില്‍ ഒരിടമാണ്. വൈവിധ്യങ്ങളെ അത്രയേറെ ഇഴികിച്ചേര്‍ത്തു ജീവിക്കുന്ന മനുഷ്യര്‍ മാനവികതയുടെ കൊടിപ്പടം ആകാശത്തോളം ഉയര്‍ത്തിക്കെട്ടിയ ഒരിടം.
ഇന്ന് ലക്ഷദ്വീപിലെ ജനങ്ങള്‍ അവരുടെ ആത്മാഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. മോദിയുടെ വിശ്വസ്തനായ പ്രഭുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപിലെ മനുഷ്യരുടെ ജീവിതത്തെ ശിഥിലമാക്കുന്ന നിലപാടുകളാണ് അവിടുത്തെ ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. തീരത്തെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ്ഡുകള്‍ നശിപ്പിക്കുക. പശു ഫാമുകള്‍ മുഴുവന്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. മദ്യം പൂര്‍ണ്ണമായി ഒഴിവായിരുന്ന ദ്വീപില്‍ മദ്യം വിതരണം ചെയ്തു തുടങ്ങി. മാംസാഹാരം സ്‌കൂളില്‍ നിന്നും ഒഴിവാക്കി. സമാധാനപൂര്‍ണ്ണമായ ജീവിതത്തെ അസാധ്യമാക്കുന്ന ജനവിരുദ്ധ നടപടികള്‍ തുടര്‍ച്ചയായി സ്വീകരിച്ചു.
പൗരത്വ നിയമത്തെ എതിര്‍ത്തുവെന്ന പേരില്‍ പലരെയും അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്റ്റ് ഏര്‍പ്പെടുത്തി. ഇങ്ങനെ നിരവധി ജനദ്രോഹകരമായ പരിഷ്‌കാരങ്ങളാണ് വലതുപക്ഷ ഫാഷിസ്റ്റുകള്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത്. നോക്കി നില്‍ക്കെ നമ്മുടെ മുന്നില്‍ നിന്ന് കാശ്മീര്‍ അപ്രത്യക്ഷമായതു പോലെയൊരു സ്ഥിതി ലക്ഷദ്വീപിനുണ്ടാകാന്‍ അനുവദിക്കരുത്. എന്നാണ് താരം വ്യക്തമാക്കുന്നത്.
