ബോളിവുഡിലെ ഒരുകാലത്തെ സൂപ്പർ നായികയായിരുന്നു രേഖ. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ച താരം ഇന്നും ബോളിവുഡ് സിനിമാലോകത്ത് സജീവമാണ്. എന്നാൽ ഇന്നിപ്പോൾ കങ്കണയെ കുറിച്ച് രേഖ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.
2019 ലെ മറാത്തി താരക എന്നൊരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കങ്കണ തനിക്ക് മകളാണെന്ന് രേഖ അഭിസംബോധന ചെയ്യുന്നത്. ‘തനിക്കൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ അവള്‍ കങ്കണയെ പോലൊരു നടി ആയിരിക്കും’ എന്നായിരുന്നു രേഖയുടെ വാക്കുകൾ. വര്‍ഷങ്ങളായി ബോളിവുഡില്‍ സജീവമായ രേഖയുടെ മക്കളായി നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ അവരൊന്നും തന്റെ മക്കളാണെന്ന് പോലും നടി സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ കങ്കണ റാണവത് തനിക്ക് മകളെ പോലയൊണെന്ന് രേഖ പറയുകയായിരുന്നു. രേഖ കങ്കണയെ കുറിച്ച് പറയുന്ന ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരിക്കുകയാണ്.
