ലോകമെമ്പാടും ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലാണ് ഇപ്പോൾ.  പ്രേത്യേകിച്ചും ഇന്ത്യൻ ആരാധകർ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഓരോ ക്രിക്കറ്റ് പ്രേമിയും. ഈ അവസരത്തിൽ തെലുങ്ക് നടി രേഖ ഭോജിന്റെ പ്രഖ്യാപനം ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 2023 ലോകകപ്പ് ഇന്ത്യ നേടിയാൽ താൻ എത്ര സന്തോഷിക്കുമെന്ന് തെലുങ്ക് നായിക രേഖ ഭോജ് രേഖപ്പെടുത്തിയിരിക്കുകയാണ്. ടോളിവുഡ് നായിക രേഖാ ഭോജ് എതോരു നടിയും പറയാൻ മടിക്കുന്ന ധീരമായ ഒരു പ്രസ്താവനയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ 2023 ലോകകപ്പ് വിജയിച്ചാൽ വിശാഖപട്ടണം ബീച്ചിലൂടെ താൻ ന​ഗ്നയായി ഓടുമെന്നാണ് രേഖ ഭോജ്‌ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് അകൗണ്ടിലാണ് ഇത്തരമൊരു പ്രഖ്യാപനം പോസ്റ്റിലൂടെ രേഖ അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ ലോകകപ്പിനെക്കുറിച്ചുള്ള രേഖാ ഭോജിന്റെ ഈ ചൂടൻ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഇന്ത്യ 2023 ലോകകപ്പ് ജയിച്ചാൽ…ഞാൻ വിശാഖപട്ടണത്ത് തുള്ളും.എന്നാണ് ‘രേഖാ ഭോജ് തന്റെ ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ ഒരു സെൻസേഷണൽ പോസ്റ്റ് ഇട്ടിരുന്നു.

സ്‌ട്രീക്കിംഗ് എന്നാൽ പൊതുസ്ഥലത്ത് വസ്ത്രമില്ലാതെ നഗ്നയായി ഓടുകയാണ് എന്നാണല്ലോ അർഥം. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. ഇപ്പോൾ രേഖാ ഭോജിന്റെ കമന്റുകൾ നെറ്റിൽ തരംഗമായി മാറുകയാണ്. എന്നാൽ, ഇന്ത്യ ലോകകപ്പ് നേടിയാൽ പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യുമെന്ന് പൂനം പാണ്ഡെയും മറ്റ് നിരവധി മോഡലുകളും മുമ്പ്  പ്രഖ്യാപിച്ചിട്ടുണ്ട്. രേഖയുടെ പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ശ്രദ്ധ പിടിച്ചു പറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. ചീപ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് രേഖ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഭൂരിഭാ​ഗം പേരും വിമർശനം ഉന്നയിച്ചത്. എന്നാൽ മറ്റു ചിലരാകട്ടെ ‘ഓൾ ബോയ്‌സ് റെഡി, ഇന്ത്യ തീർച്ചയായും ഫൈനൽ മത്സരത്തിൽ വിജയിക്കും. വിശാഖപട്ടണം ബീച്ചിലേക്ക് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യൂ, ഇന്ത്യ ജയിക്കണം, പൂജ ചെയ്യണം എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല’, എന്നാണ് പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത്. നിരവധി തെലുങ്ക് ചിത്രങ്ങളിൽ രേഖാ ഭോജ് നായികയായി. പക്ഷേ, വലിയ അംഗീകാരം കിട്ടിയില്ല. അത് കാരണം പ്രശസ്തിക്കും ഹൈപ്പിനും വേണ്ടി മാത്രമാണ് ഇത്തരം കമന്റുകൾ നടത്തുന്നതെന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെയും രേഖാ ഭോജ് മറുപടി പറയുന്നു, “ക്രിക്കറ്റ് എന്നാൽ വികാരമാണ്.

അതുകൊണ്ട് തുറന്നു പറയുന്നതിൽ തെറ്റില്ല. ഇന്ത്യൻ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തോടെയാണ് ഞാൻ ഈ ജോലി ചെയ്യുന്നത്.. ഹൈപ്പിന് വേണ്ടിയല്ല. എന്നും രേഖ ഭോജ്‌ പ്രതികരിച്ചു. വിമർശനവും പരിഹാസങ്ങളും വൻതോതിൽ ഉയർന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി രേഖ ഭോജ് രം​ഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കാനാണ് നോക്കിയതെന്നായിരുന്നു രേഖ പറഞ്ഞത്. ഇതിനും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.  അതേസമയം, ഈ  വരുന്ന ഞായറാഴ്ചയാണ് ലോകകപ്പ് അന്തിമ പോരാട്ടം നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് പോരാട്ടം നടക്കുന്നത്. മത്സരം കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ എത്തുമെന്നാണ് വിവരം. നേരത്തെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും ഒന്നിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം തെലുങ്കിലെ ചില സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രേഖ ഭോജ്‌. ഷോർട്ട് ഫിലിമുകളിലൂടെയാണ് താരം ആദ്യം സിനിമയിലേക്ക് എത്തുന്നത്.ദാമിനി വില്ല, കാത്സായനി തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രേഖ ഭോജിന് വിശാഖപട്ടണത്തിൽ സ്വന്തമായി ഒരു സ്റ്റുഡിയോയുണ്ട്, കൂടാതെ കവർ ഗാനങ്ങളും ചെയ്യുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ഏറെ പ്രചാരം നേടുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ ചൂടൻ ഫോട്ടോകളുമായി വൈറലാകുകയാണ് ഈ സുന്ദരി. തെലുങ്കിലെ നടിമാർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും താരം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം സമൂഹത്തിൽ സംഭവിക്കുന്ന പ്രധാന വിഷങ്ങളിലൊക്കെ അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്.