മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും. സിനിമാ സീരിയൽ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന വിവാഹമാണ് മൃദുല വിജയ് യുവ കൃഷ്ണന്റെയും വിവാഹം. ആറ്റുകാൽ ക്ഷേത്രനടയിൽ വച്ച് നടന്ന ലളിതമായ ഒരു ചടങ്ങായിരുന്നു. രണ്ടുപേരുടെയും സുഹൃത്തുക്കളെയും മറ്റു ബന്ധുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഹൈസിന്ത് ഹോട്ടലിൽ വച്ച് വിവാഹസത്കാരവും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ വൈറൽ ആയിരുന്നു. mridhula yuva

എന്നാൽ ചിത്രങ്ങളിലും വീഡിയോകളിലും പ്രേക്ഷകരെ ഏറെ തിരഞ്ഞ ഒരു മുഖമാണ് നടി രേഖയുടേത്. അതുകൊണ്ടു തന്നെ എന്തുകൊണ്ടാണ് ഇരുവരുടെയും വിവാഹത്തിന് രേഖ പങ്കെടുതില്ല എന്ന പരാതിയുമുണ്ടായിരുന്നു ആരാധകർക്ക്. മഞ്ഞിൽ വിരിഞ്ഞപൂവിൽ യുവയുടെ അമ്മയായി തരാം അഭിനയിച്ചിരുന്നു.  എന്നാൽ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. തന്നെ  അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല എന്നും  തൻ  അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളല്ലെന്ന് അവർക്ക് നന്നായി അറിയാം. ചിലപ്പോൾ അതാകാം. എന്നിരുന്നാലും, അവരെ തമ്മിൽ ഒന്നിപ്പിക്കുന്നതിൽ തൻ  ഭാഗം ആയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാ സന്തോഷവും നേരുന്നു എന്നും രേഖ പറയുന്നു.