Connect with us

സിനിമ വാർത്തകൾ

നിത്യയുടെ ആ വേഷം താൻ നിരസിച്ചതിൽ ഇപ്പോൾ വിഷമം ഉണ്ട് ആൻ!!

Published

on

സിനിമയിൽ ഒരു ഇടവേളക്കു ശേഷം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെ ഒരു തിരിച്ചു വരവ്  നടത്തിയിരിക്കുന്ന നടിയാണ് ആൻ അഗസ്റ്റിൻ. ഇപ്പോൾ തന്റെ തുടക്ക കാലത്തു ഒരു സിനിമ നിരസിച്ചതിനെ പറ്റി തുറന്നുപറയുകയാണ് ആൻ. ഉറുമി എന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു താൻ വേണ്ടാന്ന് വെച്ചത്. തനിക്കു പകരം ആണ് നിത്യ ആ വേഷം ചെയ്യ്തത്,ഇന്നും ആ വേഷത്തെ കുറിച്ച് ആലോചിക്കുമ്പോൾ വളരെയധികം വിഷമം ഉണ്ട് ആൻ പറയുന്നു,


നിത്യ മേനോന്റെ കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു ആ സിനിമയിൽ. ആദ്യത്തെ സിനിമ എൽസമ്മ എന്ന ആൺകുട്ടിയിൽ എന്നെത്തന്നെ സ്വയം നോക്കിയിട്ട് അടുത്ത സിനിമ ചെയ്യാമെന്നായിരുന്നത്രെ ആൻ അ​​ഗസ്റ്റിൻ ഓഫർ നിരസിച്ച് കൊണ്ട് പറഞ്ഞത്.പൃഥിരാജ്, പ്രഭുദേവ, ആര്യ, വിദ്യ ബാലൻ, ജെനീലിയ, നിത്യ മേനോൻ തുടങ്ങിയവർ അഭിനയിച്ച സിനിമ മറുഭാഷകളിൽ മൊഴി മാറ്റിയെത്തിയപ്പോഴും ഹിറ്റായി

സിനിമകളിൽ നിന്ന് പൂർണമായും മാറി നിന്നിട്ടില്ലെന്നും ബി​ഗ് സ്ക്രീനിൽ ഇല്ലെങ്കിലും നിർമാണ രം​ഗത്ത് താനുണ്ടായിരുന്നെന്ന് ആൻ അ​ഗസ്റ്റിൻ പറഞ്ഞു. തുടക്ക കാലത്ത് സിനിമയെ ​ഗൗരവമായി കണ്ടിരുന്നില്ല. പിന്നീടാണ് ഇത് തിരിച്ചറിഞ്ഞതെന്നും ആൻ അ​ഗസ്റ്റിൻ പറഞ്ഞു. വിട പറഞ്ഞ പിതാവ് നടൻ അ​ഗസ്റ്റിനെക്കുറിച്ചും ​ ആൻ അ​ഗസ്റ്റിൻ സംസാരിച്ചു. സൗഹൃദ മനോഭാവമുള്ളയാളായിരുന്നു പിതാവ് താരം പറയുന്നു.

 

സിനിമ വാർത്തകൾ

മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

Published

on

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.

 

Continue Reading

Latest News

Trending