തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് റെജീന കസാന്ദ്ര. ചുരുക്കം സിനിമകളിലൂടെ തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ റെജീനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ റെജീന നടത്തിയ പരാമർശം ശ്രദ്ധ നേടുകയാണ്. മദ്യപിക്കുന്ന നടിമാർ കിടക്ക പങ്കിടുമോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് വൈറലാകുന്നത്. നടിമാർ പാർട്ടികളിൽ പങ്കെടുക്കാറുണ്ടെന്നും മദ്യപിക്കാറുണ്ടെന്നും ആരോപിക്കപ്പെടുന്നത് സത്യം തന്നെയാണ്. അവർ അങ്ങനെയുള്ള ജീവിതം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അങ്ങനെ ആയതിനാൽ അവർ എല്ലാത്തിനും സമ്മതിക്കുമെന്ന് കരുതുന്നത് തെറ്റാണെന്ന് റെജീന പറഞ്ഞു. ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ പോലും പാടില്ലായിരുന്നുവെന്നും റെജീന തുറന്നടിച്ചു. മദ്യപാനത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവം അങ്ങനെയാണെന്ന് കരുതാൻ എങ്ങനെ കഴിയുമെന്ന് റെജീന ചോദിക്കുന്നു. ഒരാൾ മദ്യപിക്കുന്നതിനാൽ അയാൾ കിടക്ക പങ്കിടുമെന്ന് കരുതുന്നത് തീർത്തും അസംബന്ധം ആണെന്നും റെജീന കസാന്ദ്ര പറഞ്ഞു. ഒരു നടി മദ്യപിക്കുന്ന ആളായതിനാൽ അവരോട് എന്തും ചോദിക്കാം, അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറാമെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നും താരം പറഞ്ഞു. ഒരാൾ അവരുടെ കാമുകനുമായി കിടക്ക പങ്കിടുന്നതുകൊണ്ട് അവൾ മോശക്കാരിയാവില്ല.
അത് അവരുടെ വ്യക്തിജീവിതമാണ്. അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും റെജീന കസാന്ദ്ര അഭിമുഖത്തിൽ പറഞ്ഞു. റെജീനയുടെ തക്ക മറുപടിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഒരുപിടി ഹിറ്റ് സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ താനൊരു മികവാർന്ന നടിയാണെന്ന് റെജീന ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെളിയിച്ചിട്ടുണ്ട്. ഒമ്പതാം വയസിൽ അവതാരകയായി കരിയർ ആരംഭിച്ച റെജീന രണ്ടായിരത്തി അഞ്ചിൽ കണ്ട നാൾ മുതൽ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്കിലേക്ക് എത്തിയ റെജീന അവിടെയും തിളങ്ങി. ഇന്ന് തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയ നായികമാരിൽ ഒരാളാണ് റെജീന കസാന്ദ്ര. ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റെജീന. ഗ്ലാമറസ് വേഷങ്ങളിലടക്കം തിളങ്ങാൻ റെജീനയ്ക്ക് സാധിച്ചു. എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയവയാണ് റെജീന കസാന്ദ്ര അഭിനയിച്ച ശ്രദ്ധേയ സിനിമകൾ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് റെജീന. താരത്തിന്റെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കാറുണ്ട്. ഈയടുത്തായി നിരന്തരം വാർത്തകളിൽ നിറയുന്ന നായിക കൂടിയാണ് റെജീന. ബിക്കിനി അണിയുന്നത് മുതല്‍ നടനുമായുള്ള പ്രണയ ഗോസിപ്പുകളുടെയടക്കം പേരില്‍ റെജീന വാര്‍ത്തകളില്‍ നിറയുകയുണ്ടായി. തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിലും നടി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതേസമയം തന്നെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് റെജീന കസാന്ദ്ര ഇപ്പോൾ. കാജൽ അഗർവാളിനൊപ്പം അഭിനയിച്ച കരുങ്ങാപിയം ആണ് റെജീന കസാന്ദ്രയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോർഡർ, ഫ്ലാഷ്ബാക്ക്, ശൂർപ്പണഖൈ തുടങ്ങിയ സിനിമകളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ഫ്ലാഷ്ബാക്ക് എന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകനാകുന്നത്. മൂന്ന് ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. മലയാളം ഒഴികെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം റെജീന കസാന്ദ്ര ഇതിനകം അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ വെബ് സീരിസിലും റെജീന കസാന്ദ്ര വേഷമിട്ടിട്ടുണ്ട്. നിരവധി ഔർഡുകളും റെജീന തന്റെ അഭിനയ ജീവിതത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. മോഹൻലാൽ നായകനായ സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിൽ റെജീന കസാന്ദ്ര നായികയായി എത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നടി ചിത്രത്തിൽ അഭിനയിച്ചിരുന്നില്ല. റെജീന കസാന്ദ്രയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
