സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ആറാട്ട് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തു. മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന് ആഗോള കളക്ഷൻ ആയ 17.80 കോടിയാണ്. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.മലയാളി പ്രേക്ഷകർ ആഗ്രഹിച്ച മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ എന്ന് ആണ് ആരാധകർ പറയുന്നത്. സിനിമയുടെ ആദ്യ പകുതിക്കു ശേഷം തീയറ്ററുകളിൽ ആവേശം കൊള്ളാൻ സാധിച്ചു. മോഹൻലാലിൻറെ മാസ്സ് എൻട്രി ആയിരുന്നു ആറാട്ട്.

മാസ്സ് ആയിട്ടാണ് നെയ്യാറ്റിൻ കര ഗോപൻ എന്ന മോഹൻലാലിൻറെ വേഷം പ്രേക്ഷകർക്ക്‌ മുന്നിൽ അഭിനയ തിമിർപ്പ് ഉണ്ടാക്കിയത്. എന്നാല്‍ ആക്ഷന്‍ മാത്രമല്ല, ചിത്രത്തിലെ ഹാസ്യ നിമിഷങ്ങളും വലിയ പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന് ഒപ്പം തന്നെ സിദ്ദിഖ്, ജോണി ആന്റണി എന്നിവരും കയ്യടി നേടുന്നുണ്ട്. രാഹുല്‍ രാജ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് ഫീല്‍ വീണ്ടും ഉയര്‍ത്തുന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് ആദ്യ പകുതിയില്‍ തന്നെ സമ്മാനിച്ചത്.

വില്ലൻ സിനിമക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കിയ സൂപർ ഹിറ്റ് മൂവിയാണ് ആറാട്ട്. പുലിമുരുകൻ.മധുരരാജാ എന്നി സിനിമകൾക്ക് ശേഷം ഉദയകൃഷണ തിരക്കഥ എഴുതിയ ചിത്രവും കൂടിയാണ് ആറാട്ട്.