എല്ലാ മനുഷ്യനും അവന്റെ ആയുസ്സ് വർധിച്ച് കിട്ടണം എന്നാണ് പ്രാർത്ഥിക്കുന്നത്, അതിനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്, താഴെ പറയുന്ന ഈ മന്ത്രം ജപിച്ചാൽ നിങ്ങളുടെ ആയുസ്സ് വര്ധിക്കുന്നതായിരിക്കും.യജുര്‍വേദത്തിലെ രുദ്ര അധ്യായത്തിലെ ശക്തമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. ഈ മന്ത്രത്തിന്റെ ശക്തിയുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്. ഈ മന്ത്രം ദൈവങ്ങളുടെ ദൈവമായ മഹാദേവന് വളരെ പ്രിയപ്പെട്ടതായി കണക്കാക്കുന്നു.
ഈ മന്ത്രം ചൊല്ലുന്ന വ്യക്തിയില്‍ പരമശിവന്‍ അനുഗ്രഹം ചൊരിയുമെന്ന് പറയപ്പെടുന്നു. മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതിലൂടെ ഒരാള്‍ക്ക് മരണത്തില്‍ നിന്നുപോലും രക്ഷ നേടാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലെ ആര്‍ക്കെങ്കിലോ വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടെങ്കില്‍, ആ രോഗം നിങ്ങളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാനായി നിങ്ങള്‍ക്ക് മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പരമശിവനെ പ്രസാദിപ്പിച്ച് രോഗത്തില്‍ നിന്ന് മുക്തി നേടാവുന്നതാണ്.ഈ മന്ത്രം ചൊല്ലുന്നതിലൂടെ ആളുകള്‍ മരണത്തിന്റെ പിടിയില്‍ നിന്ന് പുറത്തുവരുന്നു എന്നും പറയപ്പെടുന്നു. നിങ്ങളുടെ ജാതകത്തില്‍ എന്തെങ്കിലും ഗുരുതരമായ രോഗമോ അപകടമോ അകാലമരണമോ ഉണ്ടെങ്കില്‍, ഈ മന്ത്രം ചൊല്ലുന്നതിലൂടെ അത് ഒഴിവാക്കാം.
