മലയാള സിനിമയുടെ യുവനായകൻമാരിൽ ഒരു നടൻ ആണ് ലുക്മാൻ.ഈ അടുത്തിടക്കാണ് നടൻ വിവാഹിതനായത്. താരത്തിന്റെ വിവാഹവാർത്തയും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നു. അന്നുണ്ടായ ബോഡിഷെമിംഗിനെ കുറിച്ച് പറഞ്ഞുകൊണ്ട് താരം ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്. ഒരു വിഭാഗം ആളുകൾ തന്റെ നിറത്തെ അധിക്ഷേപിച്ചിരുന്നു. അതിനെ കുറിച്ച് ഇപ്പോൾ നടൻ പ്രതികരിക്കുകയാണ്. വളരെ കുറച്ചു ആളുകൾ മാത്രമാണ് മോശം അഭിപ്രയം പറഞ്ഞെത്തിയിരുന്നുത് . എന്നാൽ ബാക്കിയുള്ളവർ പോസിറ്റീവ് ആയിട്ടാണ് കമ്മെന്റ്സ് ഇട്ടിരുന്നത്.


അത്തരക്കാരോട് മനഃപൂർവം പ്രതികരിക്കാഞ്ഞതാണ്. അത്തരക്കരോട് വെറുതെ പ്രിതികരിച്ചിട്ടു കാര്യമില്ല.അവർ അത് അർഹിക്കുന്നില്ല, ആർക്കും വേദന ഉണ്ടാകുന്ന ഒരു കാര്യമാണ് ബോഡി ഷെയിംമിങ്. ആളുകളുടെ മനസിൽ പതിഞ്ഞ തെറ്റുകളാണ് അവരെക്കൊണ്ടു ഇങ്ങനെ ചിന്തിപ്പിക്കുന്നത് താരം പറയുന്നു.


ഇത്തരം ചിന്തഗതിക്കാരുടെ മനസിൽ നിന്നും ഒന്നും മായ്ക്കാൻ പറ്റില്ല നടൻ പറഞ്ഞു. അത് മാറാൻ സമയം എടുക്കും, ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് അറിയാം. തലമുറമാറ്റം അറിയാത്ത ആളുകളോട് തല്‍ക്കാലം പ്രതികരിക്കാന്‍ സമയമില്ല ലുഖ്മാന്‍ പറഞ്ഞു.