രവി തേജ അഭിനയിക്കുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം ആണ് ‘ടൈഗർ നാഗേശ്വര റാവു’,ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു അണിയറ പ്രവർത്തകർ.  2023  ഒക്ടോബര് 20 നെ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. അഭിഷേക് അഗർവാളിന്റെ ബാനറിൽ അഭിഷേക് അഗർ വാൾ നിർമ്മിക്കുന്ന ചിത്രം ടൈഗർ നാഗേശ്വര റാവു. ചിത്രത്തിന്റെ സംവിധാനം വംശി.രവി തേജയുടെ ഒരു മാസ്സ് ചിത്രം തന്നെയാണ് ഇത്.

70 കളുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.ആർ മഥി ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ


സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി വി പ്രകാശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പിആർഒ: വംശി- ശേഖർ, ആതിര ദിൽജിത്ത്.