സംവിധായിക റത്തീന യുടെ കന്നിചിത്രം ആയിരുന്നു മമ്മൂട്ടി നായകനായ ‘പുഴു’, ചിത്രത്തിന് ശേഷം ഇപ്പോൾ സംവിധായിക ഇപ്പോൾ നടി റീമ കല്ലിങ്കലിനെ വെച്ച് ഒരു പുതിയ വെബ് സീരീസിനെ തുടക്കം കുറിക്കുന്നു. ഇത് നൃത്തത്തെ അടിസ്ഥനമാക്കിയുള്ള രീതിയിലാണ് ആവിഷ്കരിക്കുന്നത്. ഇതിന്റെ തിരകഥ ഒരുക്കുന്നത് രശ്മി രാധാകൃഷ്ണൻ ആണ്. നടി റീമയുടെ രണ്ടാമത്തെ വെബ് സീരിസ് ആണിത്.

 ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും പരമ്പര സംപ്രേക്ഷണം ചെയ്യുക, നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്യന്ന ‘സിന്ദഗി ഇന്‍ ഷോര്‍ട്ട്’ എന്ന ഹിന്ദി വെബ് സീരീസായിരുന്നു ആദ്യത്തേത്. റീമയുടെ പുതിയ ചിത്രം നീലവെളിച്ചം ആണ്, ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാർഗവി എന്ന യക്ഷിയുടെ റോൾ ചെയ്യുന്നത് റീമ ആണ്.

ഈ ചിത്രം പഴയ ചിത്രം ഭാർഗവി നിലയ൦ എന്നതിനോട് യോജിച്ചതാണ്, വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന കഥയുടെ പരമർശം തന്നെയാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം നിര്മിച്ചിരിക്കുന്നത് റീമയും, ആഷിഖും ചേർന്നാണ്.