ബി​ഗ്ബോസിൽ വെച്ചു താൻ റേപ്പ് ചെയ്യപ്പെട്ടു ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത് മത്സരാർത്ഥിയായ പൂജ മിശ്രയാണ്. സൽമാൻഖാനെതിരെയാണ് ആരോപണം. സൊനാക്ഷി സിൻഹക്കെതിരേയും ​ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്.

തന്നെ വേലക്കാരിയാക്കി ചിത്രീകരിക്കാനാണ് സൽമാൻഖാൻ ശ്രമിച്ചത്. ഞാൻ ബി​ഗ്ബോസിൽ നല്ല രീതിയിലാണ് നിന്നത്. ബി​ഗ്ബോസിലേക്ക് എത്താൻ നിർബന്ധിച്ചതുകൊണ്ടാണ് അവിടേക്ക് പോയത്. ഷൂട്ടിം​ഗ് തിരക്കാണെന്ന് പറഞ്ഞിട്ടും അവർ നിർബന്ധിച്ചു.

എന്നാൽ അവർ ചിന്തിക്കാത്ത വിധം ഞാൻ പോപ്പുലർ ആകുന്നത് അവർക്ക് സഹിച്ചില്ല. അതുകൊണ്ട് തന്നെ അവിചാരിതമായി അവർ ബി​ഗ് ബോസിൽ നിന്നും തന്നെ പുറത്താക്കി. രാത്രി 2 ണിക്കാണ് സംഭവം. കാരണം തനിക്ക് അറിയില്ല. ഇത് സൊനാക്ഷിക്കായി സൽമാൻ ചെയ്ത ഓത്താശയാണ്. ബി​ഗ്ബോസിൽ വെച്ച് ബലാൽസം​ഗം ചെയ്യപ്പെട്ടാൽ അവർ ഉത്തരവാദിയാവില്ല എന്ന് എന്നെക്കൊണ്ട് എഴുതി ഒപ്പിടീച്ചു എന്നും പൂജ പറയുന്നു.

അതിനു ശേഷമാണ് ഷോ യിൽ നിന്ന് വിലക്കിയത്. മറ്റുള്ളവർക്ക് അം​ഗീകാരം ലഭിക്കുമ്പോൾ എനിക്ക് അത് കിട്ടിയില്ല. ഞാൻ ആകെ തളർന്നു പോയയെന്നും പൂജ പറയുന്നു. പൂജ തന്നെയാണ് തനിക്ക് സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞ് രം​ഗത്ത് വന്നത്.