തെന്നിന്ത്യൻ സിനിമകളിൽ ഒരു സ്ഥാനം ഉറപ്പിച്ച നടി രഞ്ജിനി പിന്നീട് മലയാളത്തിൽ തന്റേതായ അഭിനയ പാടവം കാഴ്ച്ചവെക്കുകവായിരുന്നു. ‘സ്വാതി തിരുനാൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു രഞ്ജിനി മലയാളത്തിൽ എത്തിയ്‌തെങ്കിലും ചിത്രം എന്ന സിനിമയാണ് തന്റെ കരിയർ തന്നെ ഉയർത്തിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടി ഇപ്പോൾ താൻ എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയതെന്ന് തുറന്നു പറയുന്നു. അമൃത ടി വി ഒരുക്കിയ ആനീസ് കിച്ചൺ  എന്ന പ്രോഗ്രാമിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

സത്യത്തിൽ ഒരു ആക്‌സിഡന്റ്റ്‌ലി  പോലെ ആണ് താൻ അഭിനയത്തിൽ എത്തപ്പെട്ടത്, ഒരു ഹോബി പോലെ അമ്മയും, അച്ഛനും   ഇടയ്ക്കു ഓരോ ഡിസ്ട്രിബൂഷൻ നടത്താറുണ്ട്, അതുകൊണ്ടു വീട്ടിൽ മിക്കപോലും സിനിമ സംവിധായകരും മറ്റും എത്താറുണ്ട്. അങ്ങനെ ഒരു ദിവസം ഭാഗ്യരാജ് എത്തി, അദ്ദേഹം  ‘ചിന്നവീട്’ എന്ന സിനിമയിലേക്കു അഭിനയിക്കുമോ  എന്ന് ചോദിച്ചു എന്നാൽ അമ്മക്ക് സമ്മതം അല്ലായിരുന്നു, അമ്മ പറഞ്ഞു അവൾ ഇപ്പോൾ പഠിക്കുവാണ്, അതിൽ ശ്രെദ്ധ കേന്ദ്രീകരിക്കേട്ട്.

പിന്നീട നടി ശ്രീ പ്രിയ എത്തി മാതാപിതാക്കളെ ഉപദേശിച്ചു, ഞാൻ പത്താം  ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആരും അറിയാതെ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ എത്തി, അതിനു കാരണം അച്ഛൻ ആണ് അവസാനം അച്ഛന്റെ നിർബന്ധം പ്രകാരം ഞാൻ ഒരു സിനിമയിൽ അഭിനയിക്കാം എന്ന് സമ്മതിച്ചു. മുതൽ മര്യദ  എന്ന ചിത്രത്തിൽ അഭിനയിച്ചു, ശിവാജി ഗണേശൻ സാർ ആയിരുന്നു സാക്ഷ സെൽവ  എന്ന് പേര് മാറ്റി രഞ്ജിനി എന്ന് എന്നെ വിളിക്കാൻ തുടങ്ങിയത്.