Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

500 പേരെ പങ്കെടുപ്പിക്കുന്ന സത്യപ്രതിജ്ഞ എന്ത്കൊണ്ട് ഓൺലൈൻ ആക്കുന്നില്ല, പിണറായിക്കെതിരെ വിമർശനവുമായി രഞ്ജിനി

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് രഞ്ജിനി ഹരിദാസ്, ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്.  ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ചു നിൽക്കുവാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് രഞ്ജിനി ഹരിദാസ്.പലപ്പോഴും പല സ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന എന്ന വിധ പ്രശ്ങ്ങളും രഞ്ജിനി അനുഭവിച്ചിട്ടുണ്ട്.അതിനെതിരെ പ്രതികരിക്കുകയൂം രഞ്ജിനി ചെയ്തിട്ടുണ്ട്. വിവാദങ്ങൾ പിന്തുടരുന്ന ഒരു താരമാണ് രഞ്ജിനി, ബിഗ്‌ബോസ് ഷോയിൽ എത്തിയ രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെ രൂക്ഷമായി വിമർശിച്ച് എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്,

Advertisement. Scroll to continue reading.

രഞ്ജിനി ഹരിദാസിന്റെ കുറിപ്പ്:എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടില്‍ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാന്‍. കല്യാണക്കുറി വായിച്ച ഞാന്‍ ഞെട്ടിപ്പോയി. അതില്‍ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്.

എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവന്‍ പറയുകയാ കല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന്. എന്തുകൊണ്ട് സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ആയി നടക്കുന്നില്ല? ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ. ട്രിപ്പിള്‍ ലോക്ക്ഡൗണിലല്ലേ നമ്മള്‍? ഇതെങ്ങനെ സാധൂകരിക്കും?

Advertisement. Scroll to continue reading.

You May Also Like

Advertisement